കര്‍ഷകരുടെ കടം ഏറ്റെടുക്കും
തിരുവനന്തപുരം: വയനാട്ടിലെ ഒരേക്കറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ സഹകരണ സ്ഥാപനങ്ങളില്‍നിന്ന് എടുത്ത 25,000 രൂപ വരെയുള്ള കടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
കമ്മീഷന്റെ നിര്‍ദ്ദേശാനുസരണമാണ് കടം ഏറ്റെടുക്കുന്നത്. ഇതുമൂലം സര്‍ക്കാരിന് 60 കോടിയുടെ ബാദ്ധ്യത ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് നടക്കുന്ന എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യാന്‍ നടപടി സ്വീകരിക്കും. മതസ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഇതിനായി ഉപയോഗിക്കാം.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള അപകട ഇന്‍ഷുറന്‍സ് പദ്ധതി, എയിഡ്സ് സ്‌കൂള്‍, കോളജ് എന്നിവിടങ്ങളിലെ അദ്ധ്യാപകര്‍ക്കും അനദ്ധ്യാപകര്‍ക്കും മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവയിലെ ജീവനക്കാര്‍ക്കും ബാധകമാക്കും.
കോട്ടയം മെഡിക്കല്‍ കോളേജിനോട് അനുബന്ധിച്ച് ബി.ഫാം കോഴ്‌സ് തുടങ്ങും. ദേശീയ ഗെയിംസില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്‍ക്രിമെന്റ് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.












Click it and Unblock the Notifications