ചുരുട്ടിയെടുക്കാവുന്ന സ്‌ക്രീനുമായി റേഡിയസ്
ഐ ഫോണിനു ശേഷം മൊബൈല്‍ ലോകത്ത് വിപ്ലവം സൃഷ്ടിക്കാനായി റേഡിയസ് എത്തുന്നു. ഫിലിപ്‌സ് ഇലക്ട്രോണിക്‌സിനു കീഴിലുള്ള പോളിമര്‍ വിഷന്‍ എന്ന കമ്പനിയാണ് മൊബൈല്‍ ഫോണ്‍ രംഗത്ത് വന്‍മാറ്റങ്ങള്‍ക്കു വഴി തെളിച്ചേക്കാവുന്ന ഫോണുമായി രംഗത്തെത്തുന്നത്.
ഫോണുകളുടെ വലിപ്പം കുറയക്കുമ്പോള്‍ നിര്‍മാതാക്കള്‍ക്ക് എന്നും വെല്ലുവിളിയായി തീര്‍ന്നിട്ടുള്ള സ്‌ക്രീന്‍ മടക്കിയെടുക്കാമെന്നതാണ് റേഡിയസിന്റെ പ്രത്യേകത.
അഞ്ച് ഇഞ്ചോളം വലിപ്പമുള്ള റേഡിയസിന്റെ സ്‌ക്രീന്‍ ഉപയോഗം കഴിഞ്ഞാല്‍ കടലാസ് പോലെ ചുരുട്ടിയെടുക്കാവുന്നതാണ്. മൊബൈല്‍ ഫോണിനു പുറമെ ഇ-റീഡര്‍ സൗകര്യവും റേഡിയസ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
സാധാരണ പുസ്‌തകങ്ങള്‍ പോലെ റേഡിയസിലും വളരെ വ്യക്തതയോടെയും എളുപ്പത്തിലും വായിക്കാന്‍ കഴിയും. ആവശ്യം കഴിഞ്ഞാല്‍ സ്‌ക്രീന്‍ മടക്കിയെടുത്ത് പോക്കറ്റിലിടുകയെ വേണ്ടൂ.
മൂന്നാം തലമുറ മൊബൈല്‍ ഫോണ്‍ വിഭാഗത്തില്‍പ്പെടുന്ന റേഡിയസ് ഉയര്‍ന്ന വേഗതയിലുള്ള വയര്‍ലെസ് സംവിധാനമുള്ളതിനാല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനും കഴിയും. ഇതു കൂടാതെ ആധുനിക മൊബൈല്‍ ഫോണുകളിലുള്ള ബ്ലൂ ടൂത്ത്, കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിനുള്ള യുഎസ്‌ബി പോര്‍ട്ട്, എംപി ത്രീ പ്ലെയര്‍ എന്നിവയെല്ലാം റേഡിയസിലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഈ വര്‍ഷം മധ്യത്തോടെ വിപണിയിലെത്തുന്ന റേഡിയസ് ആപ്പിളിന്റെ ഐ ഫോണിന് ഭീഷണിയാകുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications