ഐശ്വര്യാ സ്കൂളിന് അമിതാഭ് ഭൂമി വാങ്ങി
ബാരബാങ്കി (ഉത്തര്‍പ്രദേശ്): കാര്‍ഷിക ഭൂമിയോട് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന് പ്രത്യേക താത്പര്യമുണ്ടെന്ന് തോന്നുന്നു. താന്‍ കര്‍ഷകനാണെന്ന് കോടതിയില്‍ അവകാശപ്പെട്ട അമിതാഭ് ബച്ചന് കോടതി വിധി നല്‍കിയ കയ്പ് ഇതുവരെ മാറിക്കിട്ടിയിട്ടില്ല. അതിനു മുമ്പേ ബച്ചന്‍ വീണ്ടും ഉത്തര്‍പ്രദേശില്‍ കാര്‍ഷിക ഭൂമി വാങ്ങിക്കൂട്ടിയിരിക്കുന്നു.
ഇത്തവണ ഭൂമി വാങ്ങിയത് മരുമകള്‍ ഐശ്വര്യാറായിയുടെ പേരില്‍ പെണ്‍കുട്ടികള്‍ക്കായി ഒരു സ്കൂള്‍ തുടങ്ങുന്നതിനു വേണ്ടിയാണെന്നാണ് ബച്ചന്‍ പറയുന്നത്. ഉത്തര്‍പ്രദേശിലെ ബാരബാങ്കി ജില്ലയിലെ ദലത്പൂര്‍ ഗ്രാമത്തിലാണ് ചില കര്‍ഷകരില്‍ നിന്നുമായി ബച്ചന്‍ ഭൂമി വാങ്ങിയത്.
ജനവരി 27ന് ഐശ്വര്യാറായി ഗേള്‍സ് ഹൈസ്കൂളിന് ബച്ചന്‍ തറക്കല്ലിടും. ഐശ്വര്യറായി ബച്ചന്‍ ഗേള്‍സ് ഇന്റര്‍മീഡിയറ്റ് കോളജ് എന്നായിരിക്കും ഈ സ്ഥാപനത്തിന്റെ പേര്.
അടുത്ത പേജ് -












Click it and Unblock the Notifications