സ്കൂള്‍ എന്തുകൊണ്ട് ഐശ്വര്യയുടെ പേരില്‍?
തന്റെ അച്ഛന്റെയോ ഈയിടെ അന്തരിച്ച അമ്മയുടെയോ പേരിടാതെ തന്റെ മരുമകളുടെ പേരില്‍ തന്നെ സ്കൂള്‍ തുടങ്ങുന്നതിനുള്ള പ്രേരണയെന്തെന്ന് അജ്ഞാതം. ബച്ചന് യാതൊരു വൈകാരിക ബന്ധവുമില്ലാത്ത ദലത്പൂര്‍ ഗ്രാമത്തില്‍ ഐശ്വര്യയുടെ പേരില്‍ സ്കൂള്‍ തുടങ്ങുന്നതിനു പിന്നിലുള്ള പ്രേരണയും വിശദീകരിക്കപ്പെട്ടിട്ടില്ല.
നേരത്തെ മുലായം സിംഗ് യാദവ് സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരില്‍ നിന്നും കര്‍ഷക ഭൂമി ബച്ചന്‍ വാങ്ങിയത് അലഹബാദ് ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. കര്‍ഷകരല്ലാത്തവര്‍ കാര്‍ഷികഭൂമി കൈവശം വയ്ക്കുന്നത് റവന്യൂ നിയമങ്ങള്‍ അനുവദിക്കില്ലെന്നിരികെ ബച്ചന്‍ കാര്‍ഷിക ഭൂമി വാങ്ങിയത് വ്യാജരേഖകള്‍ ഹാജരാക്കിയാണ്.
ബച്ചന്‍ കര്‍ഷകനാണെന്ന സര്‍ട്ടിഫിക്കറ്റ് വ്യാജമായുണ്ടാക്കിയാണ് ഭൂമി ബച്ചന് അനുവദിച്ചത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രധാനമായും സമാജ് വാദി പാര്‍ട്ടി എംപി അമര്‍സിംഗായിരുന്നു. എന്നാല്‍ കോടതിയില്‍ കര്‍ഷകനാണെന്ന് തെളിയിക്കുന്നതില്‍ ബച്ചന്‍ പരാജയപ്പെട്ടു. അതോടെ ഹൈക്കോടതി ഭൂമി വാങ്ങിയ നടപടി റദ്ദാക്കുകയായിരുന്നു.
കോടതി വിധിയുടെ ഈ പശ്ചാത്തലത്തിലാണ് താന്‍ കര്‍ഷകരില്‍ നിന്നും പുതുതായി ഭൂമി വാങ്ങിയത് ഐശ്വര്യാറായി സ്കൂള്‍ സ്ഥാപിക്കാനാണെന്ന് ബച്ചന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മുന്‍ പേജ് -












Click it and Unblock the Notifications