Get Updates
Get notified of breaking news, exclusive insights, and must-see stories!

മായാവതിയുടെ ഇസ്രായേല്‍ കാവലിന്‌ 24 കോടി

Mayawatiദില്ലി: എസ്‌പിജി സംരക്ഷണം നല്‌കാനാവില്ലെന്ന യുപിഎ സര്‍ക്കാരിന്റെ നിലപാടിന്‌ മറുപടിയായി യുപി മുഖ്യമന്ത്രി മായാവതി ഇസ്രായേലി സുരക്ഷ സംവിധാനം ഒരുക്കുന്നു.

തന്റെ ജീവന് ഭീഷണിയുണ്ടെന്നും എസ്പിജി സംരക്ഷണ നല്കണമെന്നും ആവശ്യപ്പെട്ട് മായാവതി പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‌ മൂന്നു തവണ കത്തെഴുതിയിരുന്നു.

എന്നാല്‍ പ്രധാനമന്ത്രിയ്‌ക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും രാഷ്ട്രപതിയ്‌ക്കും മാത്രം നല്‌കുന്ന എസ്‌പിജി സംരക്ഷണം മായാവതിയ്‌ക്ക്‌ നല്‌കാനാവില്ലെന്ന്‌ അറിയച്ചതോടെയാണ്‌ യുപി സര്‍ക്കാര്‍ ഇസ്രായേലിലെ സ്വകാര്യ സുരക്ഷ ഏജന്‍സിയെ സഹായം തേടിയത്‌.

മായാവതിയ്‌ക്കു മാത്രമായി എസ്‌പിജി സംരക്ഷണം നല്‌കിയാല്‍ അത്‌ തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ കേന്ദ്രം മായാവതിയുടെ അപേക്ഷ നിരസിച്ചത്‌. കൂടാതെ മായാവതിയുടെ ജീവന്‌ ഭീഷണിയുള്ളതായി ഇന്റലിജന്റസ്‌ റിപ്പോര്‍ട്ട്‌ ഇല്ലെന്ന്‌ അറിയിച്ചിട്ടുള്ളതായും കേന്ദ്രം ചൂണ്ടിക്കാട്ടി.

ഇസ്രായേല്‍ സുരക്ഷ സംവിധാനം ഒരുക്കുന്നതിനായി ഉത്തര്‍ പ്രദേശ്‌ സംസ്ഥാന സര്‍ക്കാരിന്‌ ഒരു വര്‍ഷം 24 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

സുരക്ഷയുടെ ഭാഗമായി അത്യാധുനിക വാര്‍ത്താ വിനിമയ സംവിധാനങ്ങളും ബുള്ളറ്റ്‌ പ്രൂഫ്‌ വാഹനങ്ങളും ദില്ലിയിലും യുപിയിലുമായി ഒരുക്കിയിട്ടുണ്ട്‌. പത്തു ദിവസത്തിനുള്ളില്‍ ഇസ്രായേലില്‍ നിന്നുള്ള സുരക്ഷ ഭടന്‍മാര്‍ ഉത്തര്‍ പ്രദേശിലെത്തും.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുന്നവരാണ്‌ ഇസ്രായേലിലെ സുരക്ഷ ഏജന്‍സികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+