കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകിയ്‌ക്കു വേണ്ടി കാര്‍ മോഷ്ടിച്ച്‌ അധ്യാപകന്‍ പിടിയില്‍

  • By Staff
Google Oneindia Malayalam News

ഹൈദരബാദ്‌: കാമുകിയ്‌ക്കൊപ്പം ചുറ്റിക്കറങ്ങാന്‍ വേണ്ടി കാര്‍ മോഷ്ടിച്ച കോളേജധ്യാപകന്‍ പോലീസ്‌ പിടിയിലായി.

പ്രകാശം ജില്ലാ സ്വദേശിയും ഹൈദരാബാദിലെ സ്വകാര്യ കോളേജിലെ അധ്യപകനുമായ ഡി നരേഷാണ്‌ കാര്‍ മോഷ്ടിച്ചത്‌.

താന്‍ ധനിക കുടുംബത്തില്‍ നിന്നുള്ളയാളാണെന്ന്‌ കാമുകിയെ തെറ്റിദ്ധരിപ്പിയ്‌ക്കാന്‍ കൂടിയാണ്‌ നരേഷ്‌ ഇതു ചെയ്തത്.

കഴിഞ്ഞ വര്‍ഷം ജൂലായിലാണ് നരേഷ് മോഷണം നടത്തിയത്. നഗരത്തിലെ ഒരു സ്വിമ്മിംഗ്‌ പൂളില്‍ പേര്‌ രജിസ്‌റ്റര്‍ ചെയ്‌ത നരേഷ്‌ സ്ഥിരമായി പൂളില്‍ വരുന്ന ഒരാളുടെ ഹ്യൂണ്ടായി കാര്‍ തട്ടിയെടുക്കുകയായിരുന്നു.

മോഷ്ടിച്ച കാറുമായി പോണ്ടിച്ചേരിയിലെത്തിയ നരേഷ്‌ കാര്‍ വേറെ നിറമുപയോഗിച്ച്‌ പെയിന്റ്‌ ചെയ്യുകയും വ്യാജ രേഖകള്‍ ഉണ്ടാക്കുകയും ചെയ്‌തു.

ഇതിനു ശേഷം കുറച്ചു നാള്‍ കാമുകിയുമൊത്ത് ചുറ്റിക്കറങ്ങിയതിനു ശേഷം കാര്‍ നഗരത്തിനു പുറത്ത് കാര്‍ ഉപേക്ഷിക്കുകയായിരുന്നു.

ഉപേക്ഷിച്ച നിലയില്‍ കണ്ട കാറിന്റെ ചേസിസ് നന്പര്‍ നോക്കിയാണ് പോലീസ് കാറിന്റെ യഥാര്‍ഥ ഉടമയെ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണമാണ് നരേഷിനെ കുടുക്കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X