പഞ്ചനക്ഷത്ര പെണ്‍വാണിഭ സംഘം പിടിയില്‍
മുംബൈ: നോര്‍ത്ത് വെസ്‌റ്റ് മുംബൈയിലെ നക്ഷത്ര പെണ്‍വാണിഭ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്‌ഡില്‍ രണ്ടു വിദേശ വനിതകളടക്കം 10 പേരെ പോലീസ് പിടകൂടി.
മുഴുവനായി ശീതികരിച്ച ബംഗ്ലവില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തുന്നതിനെക്കുറിച്ച് വിവരം ലഭിച്ച പോലീസ് സംഘം രാത്രി 11.30യോടെയാണ് ഇവിടെ റെയ്‌ഡ് ചെയ്‌തത്.
ഖാര്‍ പോലീസും ഓഷിവാര പോലീസും സംയുക്തമായി നടത്തിയ റെയ്‌ഡില്‍ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശിനികളടക്കം ആറു വനിതകളെയും നാല് ഇടനിലക്കാരെയും പോലീസ് അറസ്റ്റു ചെയ്‌തു.
വിദേശ യുവതികളോടൊപ്പം ഒരു രാത്രി ചെലഴിക്കാനായി ഒരു ലക്ഷം രൂപയാണ് പെണ്‍വാണിഭ സംഘം ഈടാക്കിയിരുന്നത്. പിടിയിലായവര്‍ക്കെതിരെ അനാശാസ്യം നടത്തിയതിന് പോലീസ് കേസ് ചാര്‍ജ് ചെയ്‌തിട്ടുണ്ട്.
പെണ്‍വാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ കുക്കു രാജേഷ്, ഇടനിലക്കാരായ ശിവറാം, ഉമേഷ് കുമാര്‍ എന്നിവര്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications