കോവളത്ത് ഫുഡ് ഫെസ്റ്റിവല്‍
തിരുവനന്തപുരം : ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‍മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി സംഘടിപ്പിക്കുന്ന വാര്‍ഷികാഘോഷം ജനുവരി 25ന് കോവളത്ത് ആരംഭിക്കും.
ഫണ്‍ടാംഗോ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ജനുവരി 25ന് കെടിഡിസി മാനേജിംഗ് ഡയറക്ടര്‍ കെ ജി മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും.
മൂന്നു ദിവസം നീളുന്ന പരിപാടിയില്‍ വിവിധയിനം ഭക്ഷ്യസ്റ്റാളുകള്‍ പ്രദര്‍ശനത്തിനുണ്ടാവും. വിവിധയിനം ബിരിയാണികള്‍, ചൈനീസ് വിഭവങ്ങള്‍, പരമ്പരാഗത കേരളവിഭവങ്ങള്‍, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ഭക്ഷണം, മോക്ടെയിലുകള്‍, വിവിധതരം പായസങ്ങള്‍, തന്തൂരി വിഭവങ്ങള്‍ എന്നിവ ഫെസ്റ്റിവെലില്‍ അണി നിരക്കും.
200 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതില്‍ 150 രൂപയ്ക്കുളള ഭക്ഷണ കൂപ്പണ്‍ ലഭിക്കും.












Click it and Unblock the Notifications