Get Updates
Get notified of breaking news, exclusive insights, and must-see stories!

പരീക്ഷണം വിജയിച്ചാല്‍ മനുഷ്യായുസ്‌ 800 വര്‍ഷം

Born in 1875, Jeanne Calment died in 1997 aged 122 years and 164 daysലണ്ടന്‍: കാലനില്ലാത്ത കാലം. ആരും മരിയ്‌ക്കുന്നില്ല, എല്ലാവരും ജീവിച്ചിരിക്കുന്നു. ഇതിനെക്കൂറിച്ചെഴുതിയത്‌ നമ്മുടെ കുഞ്ചന്‍ നന്വ്യാരാണെങ്കിലും അക്കാലം അടുത്തെത്തിയെന്നാണ്‌ ഒരു സംഘം ഗവേഷകര്‍ കരുതുന്നത്‌

ജനിതക മാറ്റങ്ങളിലൂടെ എത്ര കാലം വേണമെങ്കിലും കുറഞ്ഞത്‌ എണ്ണൂറു വര്‍ഷത്തോളമെങ്കിലും മനുഷ്യായുസ്‌ വര്‍ദ്ധിപ്പിക്കാമെന്നാണ്‌ ഗവേഷകര്‍ അഭിപ്രായം. .

കാലിഫോര്‍ണിയയിലെ ഒരു പരീക്ഷണശാലയില്‍ ജനിതക മാറ്റം വരുത്തിയ ഒരാഴ്‌ചയോളം മാത്രം ആയുസുള്ള കുമിളിന്‌ പത്ത്‌ ഇരട്ടിയോളം ആയുസ്‌ ലഭിച്ചതാണ്‌ ഗവേഷകര്‍ക്ക്‌ പ്രതീക്ഷ നല്‌കുന്നത്‌.

കുമിളിന്‌ ആയുസ്‌ ദീര്‍ഘിപ്പിച്ച ഘടകം വേര്‍തിരിച്ചെടുത്ത്‌ മനുഷ്യനുള്‍പ്പടെയുള്ള മറ്റ്‌‌ ജീവജാലങ്ങളിലെ കോശങ്ങളിലെ ഡിഎന്‍എയുമായി കൂട്ടിച്ചേര്‍ത്താല്‍ ആയുസ്‌ വര്‍ദ്ധിയ്ക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

ആയുസ്‌ വര്‍ദ്ധിപ്പിക്കുന്ന പരീക്ഷണത്തില്‍ ഞങ്ങള്‍ തുടക്കമിട്ടതേയുള്ളൂ. പക്ഷേ ലക്ഷ്യം അധികം അകലെയല്ലെന്നാണ്‌ കരുതുന്നത്‌. ആയുസുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ നേതൃത്വം നല്‌കുന്ന ഗവേഷകന്‍ വാള്‍ട്ടര്‍ ലോഗോ പറയുന്നു.

നിലവില്‍ ഏറ്റവും കൂടുതല്‍ ആയുസ്സോടെ ജീവിച്ചിരുന്നെന്ന പദവിയുള്ളത്‌ ജീന്‍ കാള്‍മെന്റിനാണ്‌. 1997ല്‍ ജീന്‍ മരിയ്‌ക്കുമ്പോള്‍ 122 വര്‍ഷവും 164 ദിവസവും ഭൂമിയില്‍ പൂര്‍ത്തിയാക്കിയിരുന്നു.എന്നാല്‍ ആയുസ്‌ വര്‍ദ്ധിപ്പിയ്‌ക്കുന്ന ഘടകം വേര്‍തിരിച്ചെടുത്താല്‍ ഇതെല്ലാം പഴങ്കഥകളാകുമെന്നാണ്‌ ശാസ്‌ത്രജ്ഞരുടെ അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+