വലിയ ഗ്ലാസാണോ? ലഹരി അധികമാവും
ലണ്ടന്‍: മദ്യം കഴിക്കുന്ന ഗ്ലാസ് വലുതാണോ, എങ്കില്‍ പരിധിയില് കവിഞ്ഞ് മദ്യം അകത്തു ചെല്ലും. കുറഞ്ഞ അളവിലേ കുടിക്കുന്നുള്ളൂവെന്ന് തെറ്റിദ്ധരിച്ചാണ് വലിയ ഗ്ലാസില്‍ കൂടുതല്‍ മദ്യം അകത്താക്കുന്നത്.
യുകെയിലെ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്സ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടനില്‍ സ്ത്രീകള്‍ കഴിക്കുന്ന മദ്യം പരിധിക്കു മുകളിലാണെന്നും ഇതിനു കാരണം മദ്യം കഴിക്കുന്ന ഗ്ലാസുകള്‍ വലുതായതുകൊണ്ടാണെന്നുമാണ് കണ്ടെത്തല്‍.
മദ്യം നിറയ്ക്കുന്നത് വലിയ ഗ്ലാസുകളില്‍ തന്നെയാവണമെന്നതാണ് പുതിയ ഫാഷന്‍. വലിയ ഗ്ലാസുകളില്‍ വൈന്‍ നിറച്ച് കുടിക്കുമ്പോള്‍ അകത്ത് ചെല്ലുന്നത് പരിധിയിലും കൂടുതല്‍ മദ്യമാവും. തങ്ങള്‍ സാധാരണ അളവിലേ മദ്യപ്പിക്കുന്നുള്ളൂവെന്ന് ധരിക്കുന്ന സ്ത്രീകള്‍ വലിയ ഗ്ലാസുകള് തങ്ങളെ കബളിപ്പിക്കുന്നത് അറിയുന്നില്ല.
ബ്രിട്ടനില്‍ തൊഴിലാളി വര്‍ഗത്തേക്കാള്‍ കൂടുതല്‍ മദ്യം കഴിക്കുന്നത് മധ്യവര്‍ഗത്തില്‍ പെട്ടവരാണെന്നും റിപ്പോര്‍ട്ടില് പറയുന്നു. തൊഴിലാളി വര്‍ഗത്തേക്കാള്‍ 30 ശതമാനം അധികം മദ്യമാണ് മധ്യവര്‍ഗം അകത്താക്കുന്നത്.












Click it and Unblock the Notifications