ഇ.ശ്രീധരനും സച്ചിനും പത്മവിഭൂഷണ്‍
ദില്ലി: ദില്ലി മെട്രോ റെയിലിന്റെ ശില്പി മലയാളിയായ ഇ.ശ്രീധരന് പത്മവിഭൂഷണ്‍. സച്ചിന്‍ ടെണ്ടുല്‍ക്കറും വിശ്വനാഥന്‍ ആനന്ദും ഉള്‍പ്പെടെ 13 പേര്‍ക്കാണ് പത്മവിഭൂഷണ്‍ ലഭിച്ചത്.
മലയാളികളായ പി.സുശീല, വി.രാമചന്ദ്രന്‍, പി.കെ. ഉമ്മന്‍ എന്നിവര്‍ക്ക് പത്മഭൂഷണ്‍ ലഭിച്ചു. മൂഴിക്കുളം കൊച്ചുകുട്ടന്‍ ചാക്യാര്‍, എം.ലീലാവതി, വെള്ളായണി അര്‍ജുനന്‍, പി.കെ.നാരായണന്‍ നമ്പ്യാര്‍, ടോണി ഫെര്‍ണാണ്ടസ്, മനോജ്നൈറ്റ് ശ്യാമളന്‍, എം.എ.യൂസഫലി എന്നിവരാണ് പത്മശ്രീ ലഭിച്ച മലയാളികള്‍.
പര്‍വതാരോഹകന്‍ എഡ്മഡ് ഹിലാരി, ഗായിക ആശാ ഭോണ്‍സ്ലെ, നോബല്‍ സമ്മാന ജേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ ആര്‍.കെ.പച്ചൂരി, വിദേശകാര്യമന്ത്രി പ്രണബ് മുക്കര്‍ജി, പ്രഗത്ഭ ഉദ്യോഗസ്ഥനായിരുന്ന പി.എന്‍.ധര്‍, ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ, ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍.നാരയണമൂര്‍ത്തി, ഉരുക്കു വ്യവസായി എല്‍.എന്‍.മിത്തല്‍, മുന് സുപ്രിം കോടതി ചീഫ് ജഡ്ജി എ.എസ്.ആനന്ദ് എന്നിവര്‍ക്കും പത്മവിഭൂഷണ്‍ ലഭിച്ചു.
പത്മഭൂഷണ് 35 പേരും പത്മശ്രീക്ക് 71 പേരുമാണ് അര്‍ഹരായിരിക്കുന്നത്. പരമോന്നത ബഹുമതിയായ ഭാരതരത്ന തുടര്‍ച്ചയായി ഏഴാം വര്‍ഷവും ആര്‍ക്കും നല്‍കിയില്ല.












Click it and Unblock the Notifications