Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രിപുരയിലെ ഇടത് സംഖ്യത്തില്‍ വിള്ളല്‍

അഗര്‍ത്തല: മുപ്പതു വര്‍ഷം നീണ്ടു നിന്ന സംഖ്യത്തിന്‌ വിരാമമിട്ട്‌ ത്രിപുര ഇടതുമുന്നണിയില്‍ നിന്നും ഫോര്‍വേഡ്‌ ബ്ലോക്ക്‌ പുറത്തേക്ക്‌.

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ്‌ പങ്കുവെയ്‌ക്കുന്നതിലെ തര്‍ക്കമാണ്‌ ഫോര്‍വേഡ്‌ ബ്ലോക്ക്‌ മുന്നണി വിടാന്‍ കാരണം. ഫെബ്രുവരി 23നാണ്‌ ത്രിപുര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌.

സിപിഎം സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ ഫോര്‍വേഡ്‌ ബ്ലോക്ക്‌ സെക്രട്ടറി ദിബേഷ്‌ ബിശ്വാസുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടില്ലെന്ന്‌ ത്രിപുര ഇടതുമുന്നണി കണ്‍വീനര്‍ ഖഗന്‍ദാസ്‌ ഗുപ്‌ത പറഞ്ഞു.

ഫോര്‍വേഡ്‌ ബ്ലോക്ക്‌ മുന്നണി വിട്ട സാഹചര്യത്തില്‍ ഇവരുടെ സീറ്റുകളിലേക്ക്‌ മുന്നണി ഉടനെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിയ്‌ക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

അതെ സമയം 60 അംഗ നിയമസഭയിലേക്ക്‌ 15 സീറ്റിലേക്കെങ്കിലും ഫോര്‍വേഡ്‌ ബ്ലോക്ക്‌ മത്സരിയ്‌ക്കുമെന്ന്‌ പാര്‍ട്ടി സെക്രട്ടറി ശ്യംലാല്‍ റോയ്‌ പ്രഖ്യാപിച്ചു.

1970ലാണ്‌ സിപിഎം-ഫോര്‍വേഡ്‌ ബ്ലോക്ക്-ആര്‍എസപി സംഖ്യം രൂപപ്പെട്ടത്. അടുത്ത കാലത്തായി ദേശീയ തലത്തില്‍ തന്നെ സിപിഎമ്മും ഫോര്‍വേഡും ബ്ലോക്കും തമ്മില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു.

ത്രിപുരയില്‍ ഇടതുമുന്നണിയില്‍ ഉണ്ടായ പിളര്‍പ്പ്‌ മറ്റു സംസ്ഥാനങ്ങളില്‍ കൂടി വ്യാപിക്കുമോയെന്നാണ്‌ രാഷ്ട്രീയ വിദഗ്‌ദ്ധര്‍ ഉറ്റുനോക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+