Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്റെ ഭാര്യ ഉഷാ നാരായണന്‍ അന്തരിച്ചു

ദില്ലി: മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്റെ ഭാര്യയും സാമൂഹ്യ പ്രവര്‍ത്തകയുമായിരുന്ന ഉഷാ നാരായണന്‍ (86) അന്തരിച്ചു.

വ്യഴാഴ്‌ച വൈകിട്ട്‌ 5.30നായിരുന്നു അന്ത്യം. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അവര്‍.

തുര്‍ക്കി ഇന്ത്യന്‍ അബാസിഡര്‍ ചിത്രാ നാരായണനും യുനസ്‌കോയിലെ ഉദ്യോഗസ്ഥനായ അമൃത നാരായണനുമാണ്‌ മക്കള്‍. മരണസമയത്ത്‌ ഇരുവരും അടുത്തു തന്നെ ഉണ്ടായിരുന്നു. മൃതദേഹം വെള്ളിയാഴ്‌ച രാഷ്ട്രപതി ഭവന്‌ സമീപത്തുള്ള റിഡംപ്‌ഷന്‍ പള്ളിയില്‍ പൊതുദര്‍ശനത്തിന്‌ വെയ്‌ക്കും.

ഇന്ത്യയുടെ പ്രഥമ വനിത പദവിയിലെത്തുന്ന ആദ്യത്തെ വിദേശ വംശജയാണ്‌ ഉഷാ നാരായണന്‍. 1921 ആഗസ്റ്റിലാണ്‌ ഉഷ പഠനത്തിനായി ഇന്ത്യയിലെത്തുന്നത്‌. 1951ല്‍ കെ.ആര്‍ നാരായണ‍നെ വിവാഹം കഴിച്ചതിനു ശേഷം ഉഷ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചു. വിവാഹത്തിനു മുമ്പ്‌ മാ ടിന്റ്‌ ടിന്റ്‌ എന്നായിരുന്നു അവരുടെ പേര്‌.

എഴുത്തുകാരിയെന്ന നിലയിലും സാമൂഹ്യ പ്രവര്‍ത്തകയെന്ന നിലയിലും വ്യക്തി മുദ്ര പതിപ്പിച്ച ഉഷ ഒട്ടേറെ ബര്‍മ്മീസ്‌ ചെറുകഥകള്‍ ഇംഗ്ലീഷിലേക്ക്‌ വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌.

ആകാശവാണിയുടെ വിദേശ പ്രക്ഷേപണ വിഭാഗത്തില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 2005ന്‌ നവംബര്‍ 9ന്‌ കെ.ആര്‍ നാരായണന്‍ മരിയ്‌ക്കുമ്പോള്‍ തന്നെ ഉഷ അല്‍ഷിമേഴ്‌സ്‌ രോഗബാധിതയായിരുന്നു. സംസ്‌ക്കാരം വെള്ളിയാഴ്‌ച 4.30ന്‌ പൃഥിരാജ്‌ പൊതു ശ്‌മാശനത്തില്‍ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+