പക്ഷിപ്പനി: കേരളത്തിലും ജാഗ്രത
തിരുവനന്തപുരം: പശ്ചിമബംഗാളില്‍ പക്ഷിപ്പനി പടര്‍ന്നതിനെ തുടര്‍ന്ന് കേരളത്തിലും ജാഗ്രതാനിര്‍ദേശം. സംസ്ഥാന വന്യജീവി വകുപ്പ് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ജാഗ്രത പാലിക്കാന‍് ജനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അസാധാരണമായ പക്ഷിമരണങ്ങള്‍ കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രസ്താവനയില്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ദേശാടനപക്ഷികള്‍ സംസ്ഥാനത്ത് എത്തിച്ചേരുന്ന സീസണായതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.
കേരളത്തിലേക്ക് ഭക്ഷണആവശ്യത്തിനായി മിക്കവാറും കോഴികളെ കൊണ്ടുവരുന്നത് അന്യസംസ്ഥാനങ്ങളില്‍ നിന്നാണ്. പക്ഷിപ്പനി ഭീതി നിലനില്‍ക്കുമ്പോഴും ചെക് പോസ്റ്റുകളില്‍ വേണ്ടത്ര പരിശോധനയില്ലാത്തത് മലയാളികളുടെ ആരോഗ്യത്തിനു ഭീഷണിയുയര്‍ത്തുന്നുണ്ട്.












Click it and Unblock the Notifications