ഇവരെ ചൂലെടുത്തടിക്കാന്‍ ആരുമില്ലേ!
തിരുവനന്തപുരം : അഴുകി നാറുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇടതു മുന്നണിക്കും സംസ്ഥാന ഭരണത്തിനും കേരള ജനതയ്ക്കും തീരാശാപമായി മാറുന്നു.
സര്‍ക്കാര്‍ നിയോഗിച്ച ദേവസ്വം ബോര്‍ഡ് എസ് പിയെ കഴിഞ്ഞ ദിവസം ബോര്‍ഡ് യോഗത്തില്‍ വിളിച്ചു വരുത്തി ശാസിച്ചിട്ടും അരിശം തീരാഞ്ഞ്, രണ്ട് അംഗങ്ങള്‍ സര്‍ക്കുലറുമായി രംഗത്തിറങ്ങിയതോടെ പ്രസിഡന്റിന്റെ വക മറുസര്‍ക്കുലര്‍ പുറത്തു വന്നു.
ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ സര്‍ക്കുലര്‍ വകവെയ്ക്കരുതെന്നും തന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ഉദ്യോഗസ്ഥരുടെ പേരില്‍ കര്‍ശന നടപടിയെടുക്കുമെന്നുമാണ് ബോര്‍ഡ് പ്രസിഡന്റ് സി കെ ഗുപ്തന്റെ സര്‍ക്കുലര്‍.
ദേവസ്വം മാനുവല്‍ അനുസരിച്ച് ബോര്‍ഡിന്റെ ഭരണത്തലവനാണ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കേണ്ടതും ജോലിയുടെ മേല്‍നോട്ടം വഹിക്കേണ്ടതെന്നും സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു. ഉത്തരവാദിത്വമില്ലാത്തവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതില്ലെന്നാണ് പ്രസിഡന്റിന്റെ സര്‍ക്കുലര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
വിജിലന്‍സ് എസ് പി, എസ് ഐ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ അനധികൃതമാണെന്നാണ് പി. നാരായണനും സുമതിക്കുട്ടിയമ്മയും പുറത്തിറക്കിയ സര്‍ക്കുലര്‍ പറയുന്നത്. സര്‍ക്കാരല്ല, ദേവസ്വം ബോര്‍ഡാണ് ഉദ്യോഗസ്ഥരെ നിയമിക്കേണ്ടതെന്നാണ് നാരായണനും സുമതിക്കുട്ടിയമ്മയും വാദിക്കുന്നത്.
ബോര്‍ഡു വക സ്ഥാപനങ്ങളില്‍ അനധികൃതമായി കടന്നു കയറി പ്രവര്‍ത്തനം നടത്തുകയാണത്രേ വിജിലന്‍സ് എസ് പി. പ്രസ്തുത ഉദ്യോഗസ്ഥര്‍ക്ക് യാതൊരു തുകയും അനുവദിക്കരുതെന്നും ഇവരുടെ സര്‍ക്കുലര്‍ ആവശ്യപ്പെടുന്നു.
സാമാന്യമര്യാദയുടെ എല്ലാ അതിരുകളും ഭേദിക്കുന്ന ഈ ഭരണാഭാസം എത്രനാള്‍ കേരളം സഹിക്കണമെന്ന ചോദ്യത്തിന് ഇടതുമുന്നണിയാണ് ഉത്തരം പറയേണ്ടത്. അഴുകിപ്പുഴുത്ത ഈ ദേവസ്വം ബോര്‍ഡ് ഉടച്ചുവാര്‍ത്ത് പനിനീര് തളിച്ചില്ലെങ്കില്‍ വിശ്വാസികളുടെ കോപത്തീയില്‍ ഇടതുമുന്നണി കരിഞ്ഞമരും. ഉറപ്പ്.












Click it and Unblock the Notifications