100 കോടിയുടെ കിഡ്‌നി റാക്കറ്റ് പിടിയില്‍
ഗുഡ്‌ഗാവ് : നൂറ് കോടി രൂപയെങ്കിലും കിഡ്‌നി വില്‌പനയിലൂടെ നേടിയെന്ന് കരുതുന്ന സംഘത്തെ ഹരിയാന പോലീസ് അറസ്റ്റു ചെയ്‌തു.
പാവങ്ങളും നിരക്ഷരുമാണ് ഇവരുടെ ചൂഷണത്തിന് ഇരയായതെന്ന് കണ്ടെത്തിയിട്ടുണ്ട്. മോഹിപ്പിയ്‌ക്കുന്ന വാഗ്‌ദാനങ്ങള്‍ നടത്തിയാണ് ഡോക്ടര്‍മാരടങ്ങുന്ന സംഘം ഇരകളെ വലയില്‍ വീഴ്ത്തിയിരുന്നത്.
ആറു സംസ്ഥാനങ്ങളിലായി പരന്നു കിടക്കുന്ന കിഡ്‌നി വില്‌പന സംഘത്തിന്റെ ഉപഭോക്താക്കള്‍ രാജ്യത്തെ ധനികരും വിദേശികളുമാണ്. കഴിഞ്ഞ 15 വര്‍ഷമായി നടന്നുവരുന്ന കിഡ്‌നി റാക്കറ്റ് സംഘം ഇതിനകം അറുനൂറോളം കിഡ്‌നിയെങ്കിലും വില്‌പന നടത്തിയിരിക്കാമെന്ന് പോലീസ് പറഞ്ഞു.
കിഡ്‌നി മാറ്റിവെയ്‌ക്കലുമായി ബന്ധപ്പെട്ട് ഒരു തൊഴിലാളിയുടെ പരാതിയില്‍മേല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് റാക്കറ്റ് പിടിയിലായത്. സംഘത്തെ കുറിച്ച് സൂചന കിട്ടിയ ഹരിയാന പോലീസ് ഗുഡ്‌ഗാവ് നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്.
പോലീസ് നടത്തിയ റെയ്ഡില്‍ മഹാരാഷ്ട്ര സ്വദേശി ഡോ. അമിത് കുമാര്‍, ഡോ. സന്തോഷ് രൗത്ത് എന്നിവര്‍ സംഘവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ സന്തോഷിന്റെ പക്കല്‍ നിന്നും ഒട്ടേറെ പാസ്‌പോര്‍ട്ടുകളും കോടിക്കണക്കിന് രൂപ വിലമതിയ്ക്കുന്ന രേഖകളും പോലീസ് കണ്ടെടുത്തു.












Click it and Unblock the Notifications