Get Updates
Get notified of breaking news, exclusive insights, and must-see stories!

താജ്‌ മഹല്‍ കാണാന്‍ കാമുകിയെത്തിയേക്കും

Sarcozy with Bruniദില്ലി: ദിവസങ്ങള്‍ നീണ്ടു നിന്ന അനിശ്ചിതത്വത്തിനു ശേഷം ഫ്രാന്‍സുകാരുടെ പ്രഥമ കാമുകി കാര്‍ല ബ്രൂണി ഇന്ത്യയിലേക്ക്‌.

ശനിയാഴ്‌ച ഇന്ത്യയിലെത്തുന്ന ബ്രൂണി ഫ്രഞ്ച്‌ പ്രസിഡന്റ്‌ സര്‍ക്കോസിയുമൊത്ത്‌ താജ്‌ മഹല്‍ സന്ദര്‍ശിയ്‌ക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചിട്ടുണ്ട്‌.

റിപ്പബ്‌ളിക്‌ പരേഡില്‍ പങ്കെടുത്തതിനു ശേഷമാകും സര്‍ക്കോസി ബ്രൂണിയുമൊത്ത്‌ അനശ്വര പ്രേമത്തിന്റെ സാക്ഷാത്‌ക്കാരമായ താജ്‌മഹല്‍ സന്ദര്‍ശിയ്‌ക്കുക. താജ്‌മഹല്‍ സന്ദര്‍ശനത്തിനായി ബ്രൂണി ഇന്ത്യയില്‍ എവിടെയാണ്‌ ഇറങ്ങുകയെന്നത്‌ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ കുറെ ദിവസങ്ങളായി ഇരുവരുടെയും ഇന്ത്യ സന്ദര്‍ശനത്തെക്കുറിച്ച്‌ വ്യത്യസ്‌തങ്ങളായ വാര്‍ത്തകളാണ്‌ പുറത്തു വന്നിരുന്നത്‌.

കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ സര്‍ക്കോസിയുടെ ഒപ്പം ബ്രൂണിയില്ലാത്തത്‌ ഇന്ത്യന്‍ അധികൃതര്‍ക്ക്‌ വലിയ ആശ്വാസമാണ്‌ നല്‌കിയിരുന്നത്‌. ഭാര്യയല്ലാത്തതിനാല്‍ ബ്രൂണിയ്‌ക്ക്‌ ഏതു തരത്തിലുള്ള സ്വീകരണമാണ്‌ നല്‌കേണ്ടതെന്ന ആശയക്കുഴപ്പത്തിലായിരുന്നു ഇന്ത്യന്‍ അധികൃതര്‍.

താജ്‌മഹല്‍ സന്ദര്‍ശനത്തിനു ശേഷം ഇന്ന്‌ 3.45ന്‌ ഇന്ത്യന്‍ പ്രസിഡന്റ്‌ പ്രതിഭാ പാട്ടീലിനൊപ്പം രാഷ്ട്രപതി ഭവനില്‍ ഒരുക്കുന്ന വിരുന്നില്‍ സര്‍ക്കോസി പങ്കെടുക്കും. എന്നാല്‍ ബ്രൂണി ഈ ചടങ്ങില്‍ പങ്കെടുക്കില്ലെന്നാണ്‌ കരുതപ്പെടുന്നത്‌.

ഇതിനിടെ പാശ്ചാത്യ മാധ്യമങ്ങള്‍ ബ്രൂണിയുടെ അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തു വന്നത് ആഘോഷിക്കുകയാണ്, ബ്രൂണി സര്‍ക്കോസിയുമായി പ്രണയത്തിലാകുന്നതിനു മുന്പ് മോഡലിംഗിനു വേണ്ടി എടുത്ത ചിത്രങ്ങള്‍ കഴിഞ്‍ ദിവസം ബ്ലോഗുകളിലൂടെ പുറത്തു വന്നിരുന്നു,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+