വായ്പ കിട്ടിയില്ല, മാസത്തവണ അടയ്ക്കണം
ഹൈദരാബാദ്: വായ്പ കിട്ടാത വായ്പയുടെ മാസത്തവണ അടയ്ക്കുക. ഒരു വായ്പാ അപേക്ഷകന് നേരിടേണ്ടി വന്ന ദുര്‍ഗതിയാണിത്. ബാങ്കിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ച് ഒടുവില്‍ ഇയാള്‍ക്ക് പൊലീസില്‍ പരാതിപ്പെടേണ്ടിവന്നു.
ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് ബിന്‍ മഹ്ഫൂസ് കഴിഞ്ഞ ഒക്ടോബറില്‍ നഗരത്തിലെ ഒരു പ്രമുഖ കോര്‍പ്പറേറ്റ് ബാങ്കില്‍ 2..24 ലക്ഷം രൂപയുടെ വായ്പക്ക് അപേക്ഷ നല്‍കിയിരുന്നു. പത്ത് ദിവസത്തിത്തിനകം വായ്പാതുക ലഭിക്കുമെന്നാണ് ബാങ്ക് മഹ്ഫൂസിനെ അറിയിച്ചത്. എന്നാല്‍ ഇതുവരെ മഹ്ഫൂസിന് തുക ലഭിച്ചില്ല. അതേ സമയം ഡിസംബറില്‍ ഇദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്നും ബാങ്ക് വായ്പ തിരിച്ചടക്കുന്നതിനുള്ള മാസത്തവണയായി 8098 രൂപ പിടിക്കുകയും ചെയ്തു.
മാസത്തവണയായി പണം അക്കൗണ്ടില്‍ നിന്ന് എടുത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ വായ്പ റദ്ദാക്കേണ്ടതുണ്ടെന്നും അതിനുള്ള ചാര്‍ജ് നല്‍കണമെന്നും ബാക്കി പണം തിരികെ നല്‍കാമെന്നുമാണ് ബാങ്ക് അധികൃതര്‍ പറഞ്ഞതെന്ന് മഹ്ഫൂസ് വെളിപ്പെടുത്തി.
വായ്പാത്തുക ചെക്കായി അയച്ചിരുന്നുവെന്നും ഇത് മടങ്ങുകയായിരുന്നുവെന്നും മാസത്തവണ പിടിക്കുന്നത് ഒഴിവാക്കാനാവില്ലെന്നും ബാങ്ക് അധികൃതര്‍ പറയുന്നു.
ബാങ്കിന്റെ ഈ നിലപാടിനെ തുടര്‍ന്ന് മഹ്ഫൂസ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ബാങ്കിനെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്.












Click it and Unblock the Notifications