Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം ജില്ലാ സമ്മേളനം വീണ്ടും

തിരുവനന്തപുരം: പിബിയുടെ ഇടപെടലിനെ തുടര്‍ന്ന്‌ വിവാദ പട്ടിക റദ്ദാക്കിയ സാഹചര്യത്തില്‍ ജില്ലാ സമ്മേളനം വീണ്ടും നടത്തുന്നതിനെക്കുറിച്ചാലോചിയ്‌ക്കുന്നതിനുള്ള അടിയന്തിര യോഗം ശനിയാഴ്‌ച ചേരും.

സിപിഎമ്മിന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ വിഭാഗീയത നടന്നുവെന്ന പേരില്‍ പൂര്‍ത്തിയായ ജില്ലാ സമ്മേളനം വീണ്ടും നടത്തുന്നത്‌.

സിപിഎം സംസ്ഥാന സമ്മേളനത്തിനു മുമ്പോ പാര്‍ട്ടി കോണ്‍ഗ്രസിനു മുമ്പോ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ പുന സംഘടന നടത്താനാണ്‌ നീക്കം. തിരുവനന്തപുരം ജില്ലാ സമ്മേളനം അപ്പാടെ റദ്ദാക്കണമെന്നായിരുന്നു വിഎസ്‌ പക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ജില്ലാക്കമ്മിറ്റി വിളിച്ചുകൂട്ടി ഇതു സംബന്ധിച്ചുള്ള തീരുമാനമെടുത്താല്‍ മതിയെന്നായിരുന്നു പിബിയുടെ നിലപാട്‌.

ജില്ലാ സമ്മേളനത്തില്‍ ഔദ്യോഗിക പക്ഷം വെട്ടിനിരത്തിയ 11 പ്രതിനിധികളെ മിക്കവാറും സംസാഥന സമ്മേളന പ്രതിനിധികളക്കാന്‍ ധാരണയായിട്ടുണ്ടെന്നറിയുന്നു.

മത്സരത്തിലൂടെ നാല്‌ പിണറായി പക്ഷക്കാരെ പുറത്താക്കിയ കൊല്ലം ജില്ലാ കമ്മിറ്റി സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ കോട്ടയം സംസ്ഥാന സമ്മേളനത്തിനു ശേഷം കൈക്കൊളാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ്‌ തീരുമാനിച്ചിട്ടുണ്ട്‌.

പിണറായി പക്ഷം വിഭാഗീയത നടത്തിയെന്നെ പരാതിയില്‍ നടപടി സ്വീകരിച്ചതോടെ സംസ്ഥാന സിപിഎം ഘടകത്തില്‍ അതിശക്തമായ ഇടപെടലാണ്‌ പോളിറ്റ്‌ ബ്യൂറോ നടത്തിയിരിക്കുന്നത്‌. ജില്ലാ സമ്മേളനങ്ങള്‍ മാത്രമല്ല, സംസ്ഥാന സമ്മേളനവും തങ്ങളുടെ നീരിഷണത്തിലായിരിക്കുമെന്ന മുന്നറിയിപ്പാണ്‌ പിബി ഇതിലൂടെ നല്‌കിയിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+