തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനം 29ന്
തിരുവനന്തപുരം: കടുത്ത വിഭാഗീയതയെ നടന്നുവെന്ന പരാതിയിന്‍മേല്‍ പിബി ഇടപെട്ട തിരുവനന്തപുരം ജില്ലാ സമ്മേളനം ഈ മാസം 29ന് വീണ്ടും നടത്താന്‍ തീരുമാനിച്ചു.
ശനിയാഴ്ച ചേര്‍ന്ന ജില്ലാക്കമ്മിറ്റിയാണ് യോഗം വീണ്ടും നടത്താന്‍ തീരുമാനിച്ചത്. ഇപ്പോഴുള്ള ജില്ലാക്കമ്മിറ്റിയോട് തുടരാന്‍ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
29ന് ചേരുന്ന സമ്മേളനത്തില്‍ തെരഞ്ഞെടുപ്പില്‍ വെട്ടിനിരത്തപ്പെട്ട 11 പേരെ സംസ്ഥാന സമ്മേളന പ്രതിനിധികളായി തിരഞ്ഞെടുത്തേക്കുമെന്ന് സൂചനയുണ്ട്. എന്തായാലും പുതിയ സംഭവ വികാസങ്ങള്‍ വിഎസ് പക്ഷത്തിന്ഉണര്‍വ് നല്കിക്കഴിഞ്ഞു.
സമ്മേളനം വീണ്ടും നടത്താനുള്ള തീരുമാനം ഔദ്യോഗിക പക്ഷത്തിന് കനത്ത തിരിച്ചടിയായാണ് കണക്കാക്കപ്പെടുന്നത്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ രൂക്ഷമായ വിഭാഗീയത നടന്നുവെന്നാരോപിച്ച് ഒട്ടേറെ പരാതികള്‍ പിബിയ്‌ക്ക് ലഭിച്ചിരുന്നു.
സമ്മേളന പ്രതിനിധികളെ തിരഞ്ഞെടുത്തതില്‍ 33 പേര്‍ പിണറായി പക്ഷത്തു നിന്നുള്ളവരാണ് ഇതാണ് വിഭാഗീയത നടന്നുവെന്നതിന് തെളിവായി വിഎസ് പക്ഷം പിബിയ്‌ക്കു മുന്നില്‍ തെളിവായി സമര്‍പ്പിച്ചത്.
ജില്ലാക്കമിറ്റികള്‍ പിരിച്ചു വിട്ട ചരിത്രമുണ്ടെങ്കിലും സിപിഎമ്മിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പൂര്‍ത്തിയാക്കിയ സമ്മേളനം വീണ്ടും നടത്തപ്പെടുന്നത്.
തിരുവനന്തപുരത്തോടൊപ്പം വിഭാഗീയത നടന്നുവെന്നാരോപിയ്‌ക്കപ്പെടുന്ന കൊല്ലം ജില്ലാക്കമിറ്റിയ്‌ക്കെതിരെ തത്‌കാലം തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ല.












Click it and Unblock the Notifications