Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബി, സ്ക്രീനില്‍ പുകവലിക്കരുത്

ദില്ലി: ബോളിവുഡ് മെഗാതാരങ്ങളായ അമിതാഭ് ബച്ചനും ഷാറൂഖ് ഖാനും സിനിമയില്‍ പുകവലിക്കുന്ന രംഗങ്ങളില്‍ അഭിനയിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസ്.

പുകവലി പ്രോത്സാഹിപ്പിക്കുന്നത് സിനിമകള്‍ക്ക് വലിയൊരളവില്‍ ഉത്തരവാദിത്തമുണ്ട്. സിനിമയില്‍ താരങ്ങള്‍ പുകവലിക്കുന്നതു കണ്ടാണ് 52 ശതമാനം കുട്ടികളും ആദ്യമായി പുകവലി പരീക്ഷിച്ചുനോക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടാണ് സിനിമയില്‍ പുകവലി രംഗങ്ങള്‍ പാടില്ലെന്ന ആവശ്യം ഉന്നയിക്കുന്നത്- രാംദാസ് പറഞ്ഞു.

സിനിമയില്‍ പുകവലിരംഗങ്ങള്‍ ഒഴിവാക്കണമെന്ന് നേരത്തെ തന്നെ ഷാറൂഖ് ഖാനോട് താന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സിനിമയില്‍ പുകവലിക്കരുതെന്ന് ഷാരൂഖിനോടും ബിഗ് ബിയോടും മറ്റ് താരങ്ങളോടും താന്‍ അഭ്യര്‍ത്ഥിക്കുന്നു.

സിഗരറ്റ്, ബീഡി പാക്കറ്റുകളില്‍ പുകവലി ആരോഗ്യത്തിന് ഹാനികരമാണെ താക്കീത് ചിത്രം സഹിതം നല്‍കാന്‍ 18 മാസം മുമ്പേ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയകാരണങ്ങളാലും കോടതി തടസം നില്‍ക്കുന്നതിനാലുമാണ് അത് നടപ്പിലാക്കാന്‍ വൈകുന്നത്- രാംദാസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+