അമര്‍സിംഗിന് സമ്മാനമായി ഐശ്വര്യ ബച്ചന്‍ സ്കൂള്‍
ദില്ലി: സമാജ് വാദി പാര്‍ട്ടി നേതാവും എംപിയുമായ അമര്‍സിംഗിന് ബോളിവുഡ‍് സൂപ്പര്‍താരം അമിതാഭ് ബച്ചനില്‍ നിന്നും സവിശേഷ പിറന്നാള്‍ സമ്മാനം ലഭിച്ചു. ഐശ്വര്യാറായിയുടെ പേരില്‍ സ്ഥാപിക്കാന്‍ പോവുന്ന ഹൈസ്കൂളാണ് അമര്‍സിംഗിന് ബച്ചന്‍ സമ്മനാമായി നല്‍കിയത്.
ഉത്തര്പ്രദേശിലെ ബാരബാങ്കിലാണ് ഈ സ്കൂള്‍ സ്ഥാപിക്കുന്നത്. ഐശ്വര്യാ ബച്ചന്‍ ഗേള്‍സ് ഇന്റര്‍ കോളജ് എന്നാണ് സ്ഥാപനത്തിന്റെ പേര്. അമിതാഭ് ബച്ചനുമായും ബച്ചന്‍ കുടുംബവുമായും ഏറെ അടുപ്പം പുലര്‍ത്തുന്നയാളാണ് അമര്‍ സിംഗ്.
ദില്ലിയില്‍ നടന്ന ചടങ്ങിലാണ് അമര്‍സിംഗിന് സ്കൂള്‍ പിറന്നാള്‍ സമ്മാനമായി നല്‍കുന്ന വിവരം പ്രഖ്യാപിച്ചത്. ഐശ്വര്യ ചടങ്ങില്‍ സംസാരിച്ചു.
ബച്ചന്‍ കുടുംബത്തിലെ എല്ലാം അംഗങ്ങളും ചടങ്ങിനെത്തി. അമര്‍സിംഗിനു പുറമെ യുഎന്‍പിഎ നേതാക്കളായ ഓംപ്രകാശ് ചൗതാല, ഫറൂഖ് അബ്ദുള്ള എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
സ്കൂളിനായി നേരത്തെ ബച്ചന്‍ ഭൂമി വാങ്ങിയിരുന്നു. ഭൂമി വാങ്ങിയത് വ്യാജരേഖകള്‍ ഹാജരാക്കിയാണെന്ന കീഴ് കോടതി വിധി അലഹബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.


Click it and Unblock the Notifications