Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

തലശേരി: തലശേരിയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. കോടിയേരി നങ്ങാരത്ത്‌ പീടികയില്‍ പ്രഭാകരന്റെ മകന്‍ കെ.പി ജിജേഷ്‌ (23) ആണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ തലശേരി, മാഹി നഗരസഭകളിലും പിണറായി, ധര്‍മ്മടം പഞ്ചായത്തുകളിലും ഞായറാഴ്ച സി.പി.എം ഹര്‍ത്താല്‍ ആചരിക്കുകയാണ്‌. രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറു മണിവരെയാണ്‌ ഹര്‍ത്താല്‍.

പുലര്‍ച്ചെ ഒന്നരയ്ക്കാണ് നങ്ങാരത്ത് പീടികയില്‍ വച്ച് സിപിഎം പ്രവര്‍ത്തകന്‍ കെ.പി ജിജേഷി(23)നെ ഒരു സംഘം അക്രമികള്‍ വെട്ടിക്കൊന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലക്കു പിന്നിലെന്ന് പൊലീസ് പറഞ്ഞു.

കല്യാണ വീട്ടില്‍ നിന്നു മടങ്ങുമ്പോഴാണ് ജിജേഷിനു നേരെ ആക്രമണമുണ്ടായത്.ജിജേഷിന്റെ കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. ജിജേഷിന് തലയ്ക്കും കാലുകള്‍ക്കുമാണ്‌ വെട്ടേറ്റത്‌.

വെട്ടേറ്റ ജിജേഷിനെ തലശേരിയിലെ ഒരു ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഇവിടെ നിന്നും കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടയില്‍ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.

ഹര്‍ത്താലില്‍ നിന്നും വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഇതുവരെ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് പൊലീസ് പറ‍ഞ്ഞു.

പുതുവര്‍ഷം പിറന്നതിനു ശേഷം കണ്ണൂര്‍ ജില്ലയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ സിപിഎം പ്രവര്‍ത്തകനാണ് ജിജേഷ്. ജനവരി 12ന് വന്‍കുളത്തുവയലില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൊല ചെയ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+