മന്നത്തിന്റെ കൊച്ചുമകള്‍ക്ക് എന്‍എസ്എസ് ജോലി നല്‍കിയില്ല: പിണറായി
മാനന്തവാടി : മന്നത്ത് പത്മനാഭന്റെ പേരില്‍ അഭിമാനം കൊള്ളുന്ന എന്‍എസ്എസ് മന്നത്തിന്റെ കൊച്ചുമകള്‍ക്ക് ആവശ്യപ്പെട്ട പണം നല്‍കാത്തതിനാല്‍ എന്‍എസ്എസിന്റെ സ്ഥാപനത്തില്‍ ജോലി നിഷേധിച്ച സംഭവമുണ്ടായിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു.
സിപിഎം പ്രവര്‍ത്തകരെ ഒറ്റപ്പെടുത്താനുള്ള ക്രൈസ്തവ സഭകളുടെ ബോധപൂര്‍വമായ ശ്രമം ഫലം കാണില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എച്ച് എം ടി ഭൂമിയിടപാട് സംബന്ധിച്ച ആരോപണങ്ങളില്‍ കഴമ്പില്ല. വ്യവസായ മന്ത്രി എളമരം കരീമിനെ താറടിക്കാന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ യുഡിഎഫ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഭൂമി ഇടപാട് സംബന്ധിച്ച ആദ്യനടപടികളുണ്ടായത്.
ഭൂമിയിടപാടിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications