രാജശേഖറിനെ ചിരഞ്ജീവിയുടെ ആരാധകര്‍ ആക്രമിച്ചു
ഹൈദരാബാദ്: തെലുങ്ക് നടന്‍ രാജശഖരിനെ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയുടെ ആരാധകര്‍ ആക്രമിച്ചു. കുടുംബത്തോടൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോഴാണ് രാജശേഖറിനു നേരെ ആക്രമണമുണ്ടായത്.
ചിരഞ്ജീവിക്ക് രാഷ്ട്രീയത്തില്‍ അനുഭവപരിചയമില്ലെന്നും ചിരഞ്ജീവി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ താന്‍ അതില്‍ ചേരില്ലെന്നും രാജശേഖര്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയില്‍ രോഷാകുലരായാണ് ചിരഞ്ജീവിയുടെ ആരാധകര്‍ രാജശേഖറിനെ ആക്രമിച്ചത്. രാജശേഖര്‍ ക്ഷമാപണം നടത്തണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടു.
വെസ്റ്റ് ഗോദാവരി ജില്ലയിലെ ഭീമാവരത്തു നിന്നും മടങ്ങുന്നതിനിടയില്‍ പഞ്ചഗുട്ടയില്‍ വച്ചാണ് ആക്രമണമുണ്ടായത്. രാജശേഖറിനും ഭാര്യ ജീവിതക്കും രണ്ട് പെണ്‍മക്കള്‍ക്കും സാരമല്ലാത്ത പരിക്കേറ്റു. ഇവരെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തോട് ഏറെ പ്രകോപിതനായാണ് രാജശേഖര്‍ പ്രതികരിച്ചത്. ചിരഞ്ജീവിക്ക് രാഷ്ട്രീയപരിചയമില്ലെന്ന് പറയാന്‍ തനിക്ക് സ്വാതന്ത്ര്യമില്ലേയെന്ന് രാജശേഖര്‍ ചോദിച്ചു. ആക്രമണത്തിലൂടെ നേതാവാകാന്‍ കഴിയില്ലെന്ന് ചിരഞ്ജീവി മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications