സ്ത്രീകള്‍ക്കായുള്ള ഉറ യന്ത്രം വഴി
ദില്ലി: സ്ത്രീകള്‍ക്കായുള്ള ഗര്‍ഭനിരോധന ഉറകള്‍ ചോദിച്ച് ഇനി മെഡിക്കല്‍ ഷാപ്പിലേക്ക് സങ്കോചത്തോടെ പോവേണ്ട. സ്ത്രീകള്‍ക്കായുള്ള ഉറകള്‍ കോണ്ടം വെന്റിംഗ് മെഷീനുകളില്‍ നിന്ന് ലഭിക്കും.
ദില്ലിയിലാണ് ആദ്യമായി സ്ത്രീകള്‍ക്കായുള്ള ഉറകള്‍ ലഭിക്കുന്ന കോണ്ടം വെന്റിംഗ് മെഷീനുകള്‍ സ്ഥാപിച്ചത്. ദില്ലിയില്‍ നാലിടങ്ങളില്‍ ഇത് സ്ഥാപിച്ചിട്ടുണ്ട്.
സ്ത്രീകള്‍ക്ക് എളുപ്പം വാങ്ങാവുന്ന തരത്തിലാണ് കോണ്ടം വെന്റിംഗ് മെഷീനുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ ഉപയോഗരീതിയും സങ്കീര്‍ണമല്ല. 100 രൂപയുടെ നോട്ട് യന്ത്രത്തിലിട്ടാല്‍ മൂന്ന് ഉറകളടങ്ങിയ ഒരു പാക്കറ്റ് ലഭിക്കും.
വെല്‍വെറ്റ് എന്നാണ് സ്ത്രീകള്‍ക്കായുള്ള ഗര്‍ഭ നിരോധന ഉറകള്‍ക്ക് പേരിട്ടിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ലാറ്റക്സാണ് ഇത് വിപണിയിലിറക്കിയിരിക്കുന്നത്. ഉറകളുടെ വില്പന വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെഷീനുകള്‍ സ്ഥാപിച്ചിരിക്കുന്നത്.












Click it and Unblock the Notifications