കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐടി പ്രൊഫഷണലുകളെ ലക്ഷ്യമിട്ട്‌ ആര്‍എസ്‌എസ്‌

  • By Staff
Google Oneindia Malayalam News

R S S പൂനെ: രാജ്യമൊട്ടുക്കുമുള്ള പുതുതലമുറ ഐടി പ്രൊഫഷണലുകള്‍ക്കിടയില്‍ സ്വാധീനമുറപ്പിയ്‌ക്കാനുള്ള ആര്‍എസ്‌എസ്‌ പദ്ധതി വിജയത്തിലേക്ക്‌.

യുവജനങ്ങളില്‍ സ്വാധീനം കുറയുന്നുവെന്ന വിമര്‍ശനങ്ങളെ തുടര്‍ന്നാണ്‌ രാഷ്ട്രീയ സ്വയംസേവക്‌ സംഘ്‌ നേതൃത്വം ഇത്തരക്കാര്‍ക്കിടയില്‍ പ്രചാരം വര്‍ദ്ധിപ്പിയ്ക്കാനുള്ള നീക്കങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌.

പൂനെ മുതല്‍ ഹൈദരബാദ്‌ വരെയും ബാംഗ്‌ളൂര്‍ മുതല്‍ നോയിഡ വരെയും വ്യാപിച്ചു കിടക്കുന്ന സൈബര്‍ സിറ്റികളിലെ യുവാക്കളെയാണ്‌ ആര്‍എസ്‌എസ്‌ ലക്ഷ്യമിടുന്നത്.

2004ല്‍ ആരംഭിച്ച "ഐടി മിലന്‍' എന്ന്‌ പേരിട്ടിട്ടുള്ള ശാഖ സംവിധാനത്തിലൂടെയാണ്‌ ഐടി രംഗത്തെ യുവജനതയെ ആര്‍എസ്‌എസ്‌ സംഘടനയിലേക്ക്‌ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്‌.

ആര്‍എസ്‌എസിന്റെ പാരമ്പര്യ രീതികളില്‍ നിന്നും വ്യത്യസ്‌തമായി ഐടി മിലന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇന്റര്‍നെറ്റ്‌, പവര്‍ പോയിന്റ്‌ സഹായത്തോടെയുള്ള അവതരണ രീതികള്‍ തുടങ്ങിയവ അവംലബിയ്ക്കുന്നുണ്ട്. ആര്‍എസ്എസ് ശാഖകളുടെ പ്രതീകങ്ങളായ കുറുവടിയ്ക്കും കാക്കി നിക്കറിനൊന്നും ഇവിടെ സ്ഥാനമില്ല. ഐടി മിലനുകളുടെ നേതൃത്വത്തില്‍ എല്ലാ വാരാന്ത്യങ്ങളിലും യോഗ ക്ലാസുകളും നേതൃത്വം സംഘടിപ്പിയ്‌ക്കുന്നുണ്ട്‌.

അടുത്തു തന്നെ ഐടി മിലന്റെ പ്രവര്‍ത്തനത്തിനായി വീഡിയോ കോണ്‍ഫറന്‍സ്‌ സംവിധാനവും കൂട്ടി ചേര്‍ക്കാന്‍ സംഘപരിവാര്‍ നേതൃത്വം തീരുമാനിച്ചു കഴിഞ്ഞു.

2003-04 വര്‍ഷത്തില്‍ ബാംഗ്ലൂരില്‍ തുടക്കമിട്ട ആദ്യ ഐടി മിലനില്‍ ഇപ്പോള്‍ ആയിരത്തിലേറെ അംഗങ്ങളുണ്ട്‌. ബാംഗ്‌ളൂരില്‍ മാത്രമല്ല മറ്റ്‌ സൈബര്‍ സിറ്റികളിലും ഐടി മിലന്‍ സ്വാധീനമുറപ്പിച്ചു കഴിഞ്ഞുവെന്നാണ് ആര്‍എസ്‌എസിന്റെ മുന്‍ വക്താവ്‌ രാം മാധവ്‌ അവകാശപ്പെടുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X