'കൈരളി'താരം 'സൂര്യ'താരത്തെ മിന്നുകെട്ടി
കോട്ടയം : കൈരളി ചാനലിലെ പാട്ടുപരിപാടിയുടെ അവതാരകന്‍ നിഖിലും സൂര്യ ടിവിയിലെ പാട്ടു പരിപാടിയുടെ അവതാരക രമ്യയും വിവാഹിതരായി.
കോട്ടയം സുമംഗലി ഓഡിറ്റോറിയത്തില്‍ വെച്ചാണ് മിനി സ്ക്രീന്‍ പ്രേക്ഷകരുടെ മനസുകവര്‍ന്ന യുവകമിതാക്കള്‍ ഒന്നിച്ചത്.
കൈരളിയിലെ സിംഗ് ആന്റ് വിന്‍ പരിപാടിയുടെ അവതാരകനാണ് നിഖില്‍. രമ്യാ രവീന്ദ്രന്‍ പ്രശസ്തയായത് സൂര്യയിലെ മ്യൂസിക് മൊമന്റ്സിലൂടെയും. ഒരു താരനിശയില്‍ വച്ച് നേരില്‍ കണ്ടുമുട്ടിയ ഇവര്‍ പ്രണയബദ്ധരായി. ബന്ധം ഇരുവീട്ടുകാരും അംഗീകരിച്ചതോടെ പ്രണയം നാടറിഞ്ഞുളള വിവാഹത്തിലെത്തി.
തൃപ്പൂണിത്തുറ നയനത്തില്‍ കൃഷ്ണകുമാറിന്റെയും നയനയുടെയും മകനായ നിഖില്‍ പ്രിയദര്‍ശന്റെ കാക്കക്കുയില്‍ എന്ന ചിത്രത്തിലെ ഗോവിന്ദ എന്ന ഗാനം എം ജി ശ്രീകുമാറിനൊപ്പം ആലപിച്ചാണ് സിനിമാ പിന്നണി സംഗീതത്തിലേയ്ക്ക് പ്രവേശിച്ചത്. ഒട്ടേറെ ആല്‍ബങ്ങളിലും നിഖില്‍ പാടിയിട്ടുണ്ട്.
പാല സ്വദേശി രവീന്ദ്രന്‍ നായരുടെയും മായയുടെയും മകളാണ് രമ്യാ രവീന്ദ്രന്‍.












Click it and Unblock the Notifications