പ്രതികാരം ചെയ്യാന്‍ പാര്‍ട്ടിയ്ക്ക് ആഗ്രഹമില്ല: വിഎസ്
പാലക്കാട്: കൊലക്കത്തിയെടുക്കുന്നവര്‍ക്ക് അതെ ഗതിയില്‍ തന്നെ ഇല്ലാതാവുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.
ഭീരുക്കളെ പോലെ മറവിലിരുന്ന് കൊലപാതകം ചെയ്യുന്നവര്‍ താത്‌കാലികമായി രക്ഷപ്പെട്ടേക്കാം. എന്നാല്‍ അവര്‍ ഇതേ രീതിയില്‍ തന്നെ ഇല്ലാതാവുന്ന രീതിയാണ് സാധാരണയായി കണ്ടു വരാറുള്ളത്. ഇതില്‍ യാതൊരു സംശവും വേണ്ടന്ന് വി.എസ് പറഞ്ഞു.
പാലക്കാട് കടുക്കാംകുന്നത്ത് കൊലചെയ്യപ്പെട്ട സിപിഎം പ്രവര്‍ത്തകരായ ഗോപാലകൃഷ്‌ണന്റെയും രവീന്ദ്രന്റെയും കുടുംബങ്ങളെ സഹായിക്കാന്‍ പാര്‍ട്ടി സമാഹരിച്ച അഞ്ചു ലക്ഷം രൂപ വിതരണംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
2007 ഒക്ടോബര്‍ 29ന് ബൈക്കില്‍ സഞ്ചരിയ്‌ക്കുകയായിരുന്ന സിപിഎം പ്രവര്‍ത്തകരും ബന്ധുക്കളുമായിരുന്ന ഗോപാലകൃഷ്‌ണന്‍, രവീന്ദ്രന്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷവാസ്ഥ ഉള്ളതിനാല്‍ സ്ഥിരമായി പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തിയ പ്രദേശമാണ് കടുക്കാംക്കുന്ന്.
കടുക്കാംകുന്നത്തെ കൊലപാതകങ്ങള്‍ക്ക് തിരിച്ച് അതെ രീതിയില്‍ പ്രതികാരം ചെയ്യാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നല്ലെന്നും വി.എസ് പറഞ്ഞു.
സംഭവത്തില്‍ യഥാര്‍ഥ പ്രതികളെയെല്ലാം പോലീസ് പിടികൂടി. കൂടാതെ രണ്ടു പേരുടെയും ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്മാര്‍ ജോലി ചെയ്‌തിരുന്ന സ്ഥാപനത്തില്‍ താത്‌കാലികമായി ജോലി ശരിയാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മുമ്പ് സിഐടിയു ജില്ലാ കമ്മിറ്റി ശേഖരിച്ച 3.35 ലക്ഷം രൂപ ഇവരുടെ കുടുംബങ്ങള്‍ക്ക് നല്‌കിയിരുന്നു.












Click it and Unblock the Notifications