Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂമിയ്‌ക്കു ഭീഷണിയായി അമേരിക്കന്‍ ചാര ഉപഗ്രഹം താഴോട്ട്‌

വാഷിംഗ്‌ടണ്‍: ഒരു വര്‍ഷം മുമ്പ്‌ നിയന്ത്രണം നഷ്ടപ്പെട്ട അമേരിക്കയുടെ ചാര ഉപഗ്രഹം ഭൂമിയിലേക്ക്‌ പതിയ്‌ക്കുന്നു. ഫെബ്രൂവരിയിലോ മാര്‍ച്ചിലോ ആയിരിക്കും ഭൂമിയിലേക്ക്‌ പതിയ്‌ക്കുകയെന്നാണ്‌ കരുതപ്പെടുന്നത്‌.

താഴേ പതിയ്‌ക്കുന്ന ഉപഗ്രഹം മനുഷ്യന്‌ വന്‍ ഭീഷണിയാണ്‌ ഉയര്‍ത്തിയിട്ടുള്ളത്‌. ഉപഗ്രഹത്തില്‍ ഉപയോഗിച്ചിട്ടുള്ള ഹൈഡ്രോസിന്‍ എന്ന ഇന്ധനം മനുഷ്യനുള്‍പ്പടെയുള്ള ജീവജാലങ്ങള്‍ക്ക്‌ അതിമാരകമാണ്‌. 9072 കിലോ ഭാരമുള്ള ഉപഗ്രഹം ഒരു മിനി ബസിന്റെയത്ര വലിപ്പം വരും.

സാധാരണ കൃത്രിമ ഉപഗ്രഹങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ചാര ഉപഗ്രഹങ്ങളുടെ ഭ്രമണപഥം ചെറുതാണ്‌. സൈനികാവശ്യങ്ങള്‍ക്കും മറ്റുമായി കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ എടുക്കുന്നതിനു വേണ്ടിയാണ്‌ ഇത്തരം ഉപഗ്രഹങ്ങളുടെ ഭ്രമണപഥം ചെറുതായി ക്രമീകരിച്ചിരിക്കുന്നത്‌.

കൂടാതെ ഇവയില്‍ ഉയര്‍ന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മ്മിച്ചിരിക്കുന്ന ടെലിസ്‌കോപ്പുകളും ക്യാമറകളും ഉണ്ടായിരിക്കും.

താഴേക്കു പതിയ്‌ക്കുന്ന ഉപഗ്രഹങ്ങള്‍ എവിടെയാണ്‌ വീഴുകയെന്ന്‌ പ്രവചിയ്‌ക്കാന്‍ ബുദ്ധിമുട്ടാണ്‌. ഏകദേശം ഒരു വര്‍ഷം മുമ്പ്‌ ഉപഗ്രഹത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നുവെന്ന്‌ അമേരിക്കന്‍ പ്രതിരോധ ഗവേഷണ സംഘടന ഡയറക്ടര്‍ ജോണ്‍ പൈക്‌ പറഞ്ഞു.

എന്നാല്‍ ഉപഗ്രഹം ഭൂമിയില്‍ പതിയ്‌ക്കുന്നത്‌ അനിഷ്ട സംഭവങ്ങളുണ്ടാക്കില്ലെന്ന നിലപാടിലാണ്‌ അമേരിക്കന്‍ ശാസ്‌ത്രജ്ഞര്‍. ഒട്ടേറെ ഉപഗ്രഹങ്ങള്‍ വര്‍ഷങ്ങളായി ഭൂമിയിലേക്ക്‌ പതിയ്‌ക്കുന്നുണ്ടെന്ന്‌ അമേരിക്കന്‍ ദേശീയ സുരക്ഷ വക്താവ്‌ ഗോര്‍ഡന്‍ ജോണ്‍ഡ്രോ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+