Get Updates
Get notified of breaking news, exclusive insights, and must-see stories!

കൃഷ്‌ണാവതാരം ചമഞ്ഞ്‌ വീട്ടുവേലക്കാരന്‍ സഹോദരിമാരെ കെട്ടി

Krishna Soni with wivesചിത്രകൂട് (മധ്യപ്രദേശ്): കൃഷ്‌ണാവതാരമാണെന്ന്‌ വിശ്വസിച്ച്‌ തന്റെ മൂന്നു പുത്രിമാരെ ഒരു പിതാവ്‌ വീട്ടില്‍ വേലയ്‌ക്കു നില്‍ക്കുന്ന യുവാവിന്‌ വിവാഹം ചെയ്‌തു കൊടുത്തു.

യുവാവിന്‌ തന്റെ പുത്രിമാരില്‍ ജനിക്കുന്ന കുട്ടികള്‍ തന്റെ നഷ്ടപ്പെട്ടുപോയ സമ്പത്ത്‌ തിരികെ കൊണ്ടുവരാന്‍ കഴിവുള്ളവരായിരിക്കുമെന്ന വിശ്വാസിച്ചാണ്‌ സന്തോഷ്‌ സിംങ്‌ പട്ടേല്‍ എന്നഅറുപതുകാരന്‍ തന്റെ മൂന്നുപെണ്‍മക്കളെയും വീട്ടുവേലക്കാരനായ കൃഷ്‌ണസോണിയ്‌ക്ക്‌ വിവാഹം കഴിച്ചുകൊടുത്തത്‌.

അച്ഛന്റെയും കൃഷ്‌ണ സോണിയുടെയും വാക്കുകള്‍ വിശ്വസിച്ച്‌ മൂന്നു പെണ്‍മക്കളും മൂന്നുതവണയായി ഇയാളെ വരനായി സ്വീകരിയ്‌ക്കുകയായിരുന്നു. മധ്യപ്രദേശിലെ സത്‌ന ജില്ലയിലെ ചിത്രകൂടയിലാണ്‌ സംഭവം നടന്നത്‌. പട്ടേലിന്റെ മക്കളായ ശോഭാ പട്ടേല്‍(25), പിങ്കി പട്ടേല്‍ (23), റിനാ പട്ടേല്‍ (20) എന്നിവരാണ്‌ കൃഷ്‌ണസോണി(32)യെ വിവാഹം ചെയ്‌തത്‌.

മറ്റു രണ്ടു പുത്രിമാരെയും പ്രായപൂര്‍ത്തിയാകുന്ന മുറയ്‌ക്ക്‌ കൃഷ്‌ണ സോണിയ്‌ക്കുതന്നെ നല്‍കാനാണ്‌ പട്ടേലിന്റെ തീരുമാനം. മരുമകനായ കൃഷ്‌ണാവതാരത്തോട്‌ വളരെ ബഹുമാനപൂര്‍വ്വമാണ്‌ പട്ടേലും മക്കളും ഇടപെടുന്നത്‌.

ചുണ്ണാമ്പുകല്ല്‌ ബിസിനസുകാരനായിരുന്നു പട്ടേല്‍. 2001ലാണ്‌ ഇയാളുടെ ചുണ്ണാമ്പു പാടത്ത്‌ ജോലിചെയ്യാനായി കൃഷ്‌ണ സോണി എത്തിയത്‌. 2002ല്‍ പട്ടേലിന്റെ കച്ചവടം പൊളിഞ്ഞു. വാഹനങ്ങളും വീടും നഷ്ടപ്പെട്ടു. എല്ലാ തകര്‍ന്ന അവസ്ഥയിലാണത്രേ കൃഷ്‌ണസോണി ഇയാളെ പറഞ്ഞ്‌ വശത്താക്കിയത്‌.

ദുഷ്ടശക്തികളാണ്‌ ബിസിനസ്‌ നഷ്ടത്തിലാക്കിയതെന്നും അവയെ ഇല്ലാതാക്കാന്‍ യജ്ഞങ്ങളും പൂജകളും നടത്തണമെന്നും കൃഷ്‌ണ പറഞ്ഞു. പാടത്ത്‌ ഒരു നിധിയുണ്ടെന്നും മകളെ തനിക്ക്‌ വിവാഹം ചെയ്‌തുതന്നാല്‍ അതിലുണ്ടാകുന്ന പുത്രന്‍ പാടത്തുള്ള നിധി കണ്ടെടുത്തുതരുമെന്നും ഇയാള്‍ പട്ടേലിനെ പറഞ്ഞ്‌ വിശ്വസിപ്പിച്ചു.

അങ്ങനെ ഇയാളുടെ വാക്കുകള്‍ വിശ്വസിച്ച്‌ മക്കളെ മുഴുവനും ഇയാള്‍ക്കുനല്‍കാന്‍ പട്ടേല്‍ തയ്യാറാവുകയായിരുന്നു. പട്ടേല്‍ പറഞ്ഞത്‌ മുഴുവന്‍ അനുസരിച്ച പെണ്‍മക്കള്‍ വിദ്യാഭ്യാസമില്ലാത്തവരാണെന്ന്‌ കരുതുന്നുവെങ്കില്‍ തെറ്റി. ഇതില്‍ മൂത്തയാളായ ശോഭ ചിത്രകൂട്‌ സര്‍വ്വകലാശാലയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്‌.

രണ്ടാമത്തെ മകള്‍ പിങ്കി ബിഎ-ബിഎഡ്‌ ബിരുദത്തോടെ അധ്യാപികയായി പ്രവര്‍ത്തിക്കുന്നു. മൂന്നാമത്തെ മകള്‍ റീന ഇന്റര്‍ മീഡിയറ്റ്‌ ജയിച്ചു. വിദ്യാസമ്പന്നയെങ്കിലും അച്ഛന്റെ വാക്കുകേട്ട്‌ ശോഭ അക്ഷരജ്ഞാനമില്ലാത്ത കൃഷ്‌ണ സോണിയെ വിവാഹം ചെയ്യാന്‍ തയ്യാറാവുകയായിരുന്നു.

2003ലാണ്‌ ഈ വിവാഹം നടന്നത്‌. ഈ ബന്ധത്തില്‍ ജനിച്ചത്‌ പുത്രി..... അങ്ങനെ പട്ടേലിന്റെ സ്വപ്‌നത്തിന്‌ മങ്ങലേറ്റു. നിധി മോഹിച്ച്‌ ഇയാള്‍ 2005ല്‍ രണ്ടാമത്തെ മകളെയും കൃഷ്‌ണയ്‌ക്കു നല്‍കി. ഇതില്‍ ഒരു ആണ്‍കുട്ടി ജനിച്ചു. പക്ഷേ കൃഷ്‌ണ പറഞ്ഞ നിധി കണ്ടുകിട്ടിയില്ല.

ഗ്രഹപ്പിഴയാണ്‌ കാരണമെന്ന്‌ കൃഷ്‌ണസോണി പട്ടേലിനെ വിശ്വസിപ്പിച്ചു. മൂന്നാമത്തെ മകളെ വിവാഹം ചെയ്‌താല്‍ ഇതു തീരുമെന്ന്‌ കൃഷ്‌ണ പറഞ്ഞത്‌ വിശ്വസിച്ച പട്ടേല്‍ റീനയെയും അയാള്‍ക്ക്‌ നല്‍കി. റീനയ്‌ക്ക്‌ ആദ്യമൊന്നും ഈ വിവാഹത്തിന്‌ സമ്മതമല്ലായിരുന്നു. പിന്നീട്‌ അച്ഛന്റെയും സഹോദരിമാരുടെയും നിര്‍ബന്ധത്തിന്‌ വഴങ്ങി റീനയും ചേച്ചിമാരുടെ വഴി സ്വീകരിയ്‌ക്കുകയായിരുന്നു.

പിന്നീട്‌ സന്തോഷ്‌ സിംങിന്റെ ഒരു ബന്ധുവാണ്‌ പുറം ലോകത്തിന്‌ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്‌. ബഹുഭാര്യത്വം ഇന്ത്യയില്‍ അനുവദനീയമല്ലെങ്കിലും ഇതേവരെ അധികാരികള്‍ കൃഷ്‌ണസോണിയ്‌ക്കെതിരെ നടപടിയെടുത്തിട്ടില്ല. ഭാര്യമാരില്‍ ആരെങ്കിലും കേസ്‌ നല്‍കാതെ നടപടി സ്വീകരിക്കാനാവില്ലെന്നാണ്‌ അധികൃതര്‍ പറയുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+