ബുധനാഴ്ച സ്കൂളുകള്‍ക്ക് അവധി
കൊല്ലം: മുന്‍ മന്ത്രിയും ആര്‍എസ്‌പി നേതാവുമായിരുന്ന ബേബി ജോണിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ബുധനാഴ്‌ച കൊല്ലം ജില്ലയില്‍ എല്‍ഡിഎഫും യുഡിഎഫും സംയുക്തമായി ഹര്‍ത്താല്‍ ആചരിയ്‌ക്കും.
വാഹനങ്ങളെയും ഹോട്ടലുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് നേതാക്കള്‍ അറിയിച്ചു. നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ ബുധനാഴ്‌ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ബേബി ജോണിന്റെ മൃതദേഹം ബുധനാഴ്ച വൈകിട്ട് അഞ്ചിന് നീണ്ടകര സെന്റ്മേരീസ് ദേവാലയത്തില്‍ സംസ്ക്കരിയ്ക്കും,
ബേബി ജോണ്‍ കൈകാര്യം ചെയ്‌തിരുന്ന വിദ്യാഭ്യാസം തൊഴില്‍, എക്‌സൈസ്, റവന്യൂ, ജലവിഭവം, സഹകരണ വകുപ്പ് തുടങ്ങിയവയ്‌ക്ക് ബുധനാഴ്‌ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതിനാല്‍ നാളെ നടക്കേണ്ടിയിരുന്ന ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷ എട്ടാം തിയതിയിലേക്ക് മാറ്റി.












Click it and Unblock the Notifications