ജയിച്ചവരെ ഒഴിവാക്കി, തോറ്റവരെ തിരിച്ചെടുത്തു
തിരുവനന്തപുരം: പോളിറ്റ് ബ്യൂറോയുടെ ഇടപെടലിനെ തുടര്‍ന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം വീണ്ടും ചേര്‍ന്നു. തിരഞ്ഞെടുപ്പില്‍ തോറ്റ പതിനൊന്ന് സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.
ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ അവതരിപ്പിച്ച പാനലിന് ഏകകണ്ഠേന അംഗീകാരം നല്‍കുകയായിരുന്നു. നേരത്തെ നടന്ന ജില്ലാ സമ്മേളനത്തില്‍ വി.എസ് പക്ഷക്കാരായ പതിനൊന്ന് പേര്‍ക്കെതിരെ ഔദ്യോഗിക വിഭാഗത്തിന്റെ പ്രതിനിധികള്‍ മത്സരിക്കുകയും വി.എസ് പക്ഷക്കാര്‍ തോല്‍ക്കുകയും ചെയ്തിരുന്നു.
പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററിനു താഴെയുള്ള ഹാളില്‍ രാവിലെ പത്തുമണിക്കാണ് സമ്മേളനം ആരംഭിച്ചു. സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ജില്ലാ സമ്മേളനം വീണ്ടും ചേരാനിടയായ സാഹചര്യത്തെ കുറിച്ച് പിണറായി സമ്മേളനത്തില്‍ വിശദീകരിച്ചു.
ആകെ 36 സംസ്ഥാന സമ്മേളന പ്രതിനിധികളാണു തിരുവനന്തപുരത്തു നിന്നുള്ളത്. നേരത്തെ മത്സരിച്ചു ജയിച്ച 11 പേരെ ഒഴിവാക്കിയാണ് വീണ്ടും പഴയ പാനല്‍ തന്നെ സമ്മേളനത്തില്‍ അവതരിപ്പിച്ചത്..












Click it and Unblock the Notifications