Get Updates
Get notified of breaking news, exclusive insights, and must-see stories!

യുട്യൂബില്‍ ചുംബന ചിത്രം; ഉദ്യോഗസ്ഥയുടെ ജോലി തെറിച്ചു

ബീജിംഗ്‌: തീവണ്ടിയ്‌ക്കകത്ത്‌ യാത്രക്കാരായ ദമ്പതികള്‍ ചുംബിക്കുന്നതിന്റെ വീഡിയോ ല്‍ പ്രസിദ്ധപ്പെടുത്തിയ ജീവനക്കാരിയെ ബീജിംഗിലെ സാങ്‌ഹായ്‌ സബ്‌ വേ അധികൃതര്‍ പിരിച്ചുവിട്ടു.

അപമാനിക്കലിന്‌ തുല്യമായ പ്രവൃത്തി ചെയ്‌ത ജീവനക്കാരിയെ പിരിച്ചുവിട്ടത്‌ കൂടാതെ അധികൃതര്‍ ദമ്പതികള്‍ക്ക്‌ സഹായധനം വാഗ്‌ദാനം ചെയ്യുകയും ഇത്തരമൊരുകാര്യം സംഭവിച്ചതില്‍ ദമ്പതിമാരോട്‌ മാപ്പപേക്ഷിക്കുകയും ചെയ്‌തിട്ടുണ്ട്‌.

സുരക്ഷാ സംവിധാനത്തിന്‍റെ ഭാഗമായി ഘടിപ്പിച്ച ക്യാമറയില്‍ പതിഞ്ഞ പരസ്‌പരം ആശ്ലേഷിക്കുകയും ചുംബിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ്‌ ജീവനക്കാരി യുട്യൂബില്‍ പ്രസിദ്ധപ്പെടുത്തിയത്‌. തീവണ്ടിയിലെ ദൃശ്യം ല്‍ കണ്ടതിനെത്തുടര്‍ന്ന്‌ അധികൃതര്‍ ഒരു ആഭ്യന്തര അന്വേഷണത്തിന്‌ ഉത്തരവിടുകയായിരുന്നു. ഇതിലാണ്‌ സാങ്‌ഹായ്‌ മെട്രോയിലെ ജീവനക്കാരിയാണ്‌ ഇതിന്‌ പുറകിലെന്ന്‌ കണ്ടെത്തിയത്‌.

ഇവരെക്കൂടാതെ മറ്റു രണ്ടു ജീവനക്കാരും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ അന്വേഷണത്തില്‍ കണ്ടെത്തിയതായി സാങ്‌ഹായ്‌ അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചു. ഇവരില്‍ ഒരാള്‍ 2007 സെപ്‌റ്റംബറില്‍ത്തന്നെ പ്രത്യേകിച്ച്‌ വിശദീകരണമൊന്നും നല്‍കാതെ ജോലി വിട്ടിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+