സ്‌ത്രീകളുടെ കണ്ണ് ധനത്തിലും അധികാരത്തിലും
മെല്‍ബണ്‍: സുന്ദരികളായ സ്‌ത്രീകളില്‍ ഏറെപ്പേരും തങ്ങളേക്കാള്‍ സൗന്ദര്യം കുറഞ്ഞ പുരുഷന്മാരെ വിവാഹം കഴിയ്‌ക്കുന്നുവെന്ന വസ്‌തുത ശ്രദ്ധിച്ചിട്ടുണ്ടോ? ഇതെന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?
പലപ്പോഴായി ഇക്കാര്യം ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഈയിടെ നടന്ന ഒരു പഠനം ഉത്തരമില്ലാതിരുന്ന ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുന്നു. സ്‌ത്രീകള്‍ കാഴ്‌ചയിലെ സൗന്ദര്യത്തിന് അത്ര പ്രാധാന്യം നല്‍കുന്നില്ലത്രേ. ധനം, സാമൂഹത്തിലെ സ്ഥാനം, അധികാരം എന്നിവയ്‌ക്കുശേഷം മാത്രമേ സ്‌ത്രീകള്‍ പുരുഷന്റെ ബാഹ്യ സൗന്ദര്യത്തിന് പ്രധാന്യം നല്‍കുന്നുള്ളു.
പ്രധാനമായും ആദ്യത്തെ മൂന്നുകാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് സ്‌ത്രീകള്‍ പലപ്പോഴും തങ്ങളുടെ പങ്കാളികളെ തിരഞ്ഞെടുക്കുന്നതെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. പ്രമുഖ മനശാസ്‌ത്രജ്ഞനായ വിരന്‍ സ്വാമിയാണ് ഇത്തരത്തിലൊരു പഠനം നടത്തിയത്.
കാഴ്‌ചയിലെ സൗന്ദര്യം സ്‌ത്രീകള്‍ക്ക് ഒരു പ്രശ്‌നമല്ല. പണത്തിന്റെയും സുരക്ഷിതത്വത്തിന്റെയും സാമുഹിക സ്ഥാനത്തിന്റെയും കാര്യമാണ് സ്‌ത്രീകള്‍ കൂടുതലും പരിഗണിക്കുന്നത്- അദ്ദേഹം പറയുന്നു. സ്വന്തം പുസ്‌തകമായ ദി സൈക്കോളജി ഓഫ് ഫിസിക്കല്‍ അട്രാക് ഷന്‍ എന്ന ഗ്രന്ഥത്തിലാണ് സ്വാമി ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
പുരുഷന്റെ സൗന്ദര്യത്തെ കാര്യമായി പരിഗണിക്കുന്നില്ലെങ്കിലും മിക്ക സ്‌ത്രീകളും പുരുഷന്മാരുടെ അരക്കെട്ടിന്റെയും പിന്‍ഭാഗത്തിന്റെയും അനുപാതം(വെയ്‌സ്റ്റ്-ഹിപ്പ്-റേഷ്യോ) നോക്കിയാണ് ശരീരസൗന്ദര്യത്തെ അളക്കുന്നതെന്നും സ്വാമി പറയുന്നു.
സൗന്ദര്യത്തെ അളക്കന്നതിന്റെ മാനദണ്ഡങ്ങള്‍ വര്‍ഷങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സ്വാമിയ്‌ക്കൊപ്പം പഠനം നടത്തിയ അഡ്രിയാന്‍ ഫേണ്‍ഹാം പറയുന്നു. ഒരിക്കല്‍ ആരോഗ്യമാണ് സൗന്ദര്യത്തിന്റെ അളവുകോലായി കണക്കാക്കുന്നതെങ്കില്‍ പിന്നീട് അത് മാറിവരുന്നു.
ഇപ്പോള്‍ പൊതുവേ ആദ്യം നമ്മള്‍ ഒരാളുടെ ശരീരത്തിന്റെ അളവുകളും രണ്ടാമതായി മുഖഭാവങ്ങളും നോക്കിയാണ് സൗന്ദര്യത്തെ നിര്‍ണ്ണയിക്കുന്നത്- ഫേണ്‍ഹാം പറയുന്നു.












Click it and Unblock the Notifications