ഡെല്‍ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ മൈക്കേല്‍ ഡെല്ലിന്റെ ആകെ ആസ്തി 17.2 ബില്യണ്‍ ഡോളര്‍. ജനനം അമേരിക്കയിലെ ടെക്സാസില്‍. പതിനഞ്ചാം വയസില്‍ പുത്തന്‍ ആപ്പിള്‍ കമ്പ്യൂട്ടര്‍ പൊളിച്ച് വീണ്ടും പണിത ചരിത്രമുണ്ട് ഡെല്ലിന്. സ്ക്കൂള്‍ കാലഘട്ടത്തില്‍ പഠിക്കുന്നതിനെക്കാള്‍ ഏറെ കച്ചവടത്തിലായിരുന്നു കുട്ടിക്ക് താല്‍പര്യം.
കോളെജ് പഠനകാലത്ത് സ്വന്തം പഠനമുറി കേന്ദ്രമാക്കി പിസിസ് ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിച്ചു. വളര്‍ച്ചയുടെ രേഖ ഇന്ന് ഡെല്ലിലെ ലോകത്തെ കോടീശ്വര കമ്പനി മേധാവികളില്‍ എട്ടാം സ്ഥാനത്തെത്തിച്ചു.