കോടീശ്വരപ്പത്തില്‍ നാല് ഇന്ത്യാക്കാര്‍
ന്യൂയോര്‍ക്ക് : ഫോബ്സ് മാസിക പുറത്തിറക്കിയ കോടീശ്വന്മാരായ കമ്പനി മേധാവികളുടെ പട്ടികയിലെ ആദ്യ പത്തില്‍ നാലുപേര്‍ ഇന്ത്യാക്കാര്‍.
ഉരുക്കു വ്യവസായി ലക്ഷ്മി മിത്തല്‍, റിലയന്‍സ് സഹോദരന്മാരായ മുകേഷ് അംബാനി, അനില്‍ അംബാനി, വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി എന്നിവരാണ് ആദ്യപത്തില്‍ ഇടം നേടിയ നാല് ഇന്ത്യാക്കാര്‍.
പട്ടികയിലെ രണ്ടാമനാണ് ലക്ഷ്മി മിത്തല്‍. മുകേഷ് അംബാനി ആറാം സ്ഥാനം നേടിയപ്പോള്‍ അനുജന്‍ അനില്‍ അംബാനി തൊട്ടു പിന്നില്‍ ഏഴാമതുണ്ട്. അസിം പ്രേംജിയുടെ സ്ഥാനം ഒമ്പതാണ്.
അടുത്ത പേജില്‍












Click it and Unblock the Notifications