റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ ആകെ ആസ്തി 20.1 ബില്യണ്‍ ഡോളര്‍. ഇന്ത്യയിലെ ബിസിനസ് രാജാവ് ധീരുബായ് അംബാനിയുടെ മൂത്തമകന്‍ പിറന്നത് യമനിലെ ഏദനില്‍. മുകേഷ് റിലയന്‍സില്‍ ചേര്‍ന്ന ശേഷമാണ് കമ്പനിയുടെ വ്യവസായ പരിഗണനയില്‍ മറ്റു മേഖലകള്‍ കടന്നു വരുന്നത്.
ഗുജറാത്തിലെ ജാം നഗറില്‍ ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം ശുദ്ധീകരണ ശാല തുടങ്ങിയത് മുകേഷിന്റെ ഏറ്റവും വലിയ നേട്ടമായി കരുതുന്നു. പിതാവ് ധീരുബായി അംബാനിയുടെ മരണ ശേഷം മുകേഷും സഹോദരന്‍ അനിലും തമ്മില്‍ ഉണ്ടായ സ്വത്തു തര്‍ക്കം ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു.