ഷെല്‍ഡണ്‍ അഡെല്‍സണ്‍. ആകെ ആസ്തി 28 ബില്യണ്‍ ഡോളര്‍. ലാസ് വേഗാസ് സാന്‍ഡ്‍സ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവും. ജനനം അമേരിക്കയിലെ മസാച്ചുസിറ്റ്സില്‍. 2007ല്‍ അമേരിക്കയിലെ അതിസമ്പന്നരുടെ പട്ടികയില്‍ മൂന്നാം സ്ഥാനക്കാരന്‍. ഷെല്‍ഡണിന്റെ പിതാവ് ലിത്വാനിയക്കാരനും അമ്മ ഉക്രെയിന്‍കാരിയുമാണ്. അമേരിക്കയിലേയ്ക്ക് കുടിയേറിയ കുടുംബമാണ് ഷെല്‍ഡണിന്റെത്.
1989ല്‍ ലാസ് വേഗാസിലെ ലോകപ്രശസ്തമായ സാന്‍ഡ്‍സ് ഹോട്ടല്‍ ആന്റ് കാസിനോ വിലയ്ക്കു വാങ്ങി വെനീഷ്യന്‍ രീതിയില്‍ കാസിനോ ഹോട്ടല്‍ റിസോര്‍ട്ട് പണിതത് ഷെല്‍ഡനാണ്. ലോകത്തിന്റെ പലഭാഗത്തുമായി കാസിനോ ഹോട്ടലുകള്‍ ആരംഭിക്കുന്നതിന് കോടികളാണ് ഇദ്ദേഹം ചെലവിടുന്നത്.