വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജിയുടെ ആകെ ആസ്തി 17.1 ബില്യണ്‍ ഡോളര്‍. ബോംബെയില്‍ ജനിച്ച് വളര്‍ന്ന അസിം പ്രേംജി ഇന്ന് ലോകത്തിലെ പ്രമുഖ സോഫ്റ്റ്വെയര്‍ കമ്പനികളിലൊന്നായ വിപ്രോയുടെ അധിപനാണ്. 1999 മുതല്‍ 2005 വരെ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന പദവി പ്രേംജിയ്ക്ക് അവകാശപ്പെട്ടതായിരുന്നു. പിതാവിന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹം നടത്തി വന്ന ഭക്ഷ്യ എണ്ണ വ്യാപാരം ഏറ്റെടുത്താണ് അസിം പ്രേംജി ബിസിനസ് രംഗത്ത് പ്രവേശിച്ചത്.