കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദ്വാനിയെയും മോഡിയെയും ദാവൂദ്‌ നോട്ടമിടുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: അധോലോക നേതാവ്‌ ദാവൂദ്‌ ഇബ്രാഹിം ബിജെപി നേതാക്കളായ എല്‍കെ അദ്വാനിയെയും നരേന്ദ്ര മോഡിയെയും അപായപ്പെടുത്താന്‍ ശ്രിമിച്ചേയ്ക്കാമെന്ന് ഇന്‍റലിജന്‍സ് ഏജന്‍സിയുടെ മുന്നറിയിപ്പ്.

ഇതിന്റെ പശ്ചാത്തലത്തില്‍ ഇരുവര്‍ക്കുമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. അടുത്ത തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള ഒരുക്കത്തിലാണ്‌ അദ്വാനി. മോഡിയാകട്ടെ മൂന്നാം തവണയും തുടര്‍ച്ചയായി ഗുജറാത്തില്‍ അധികാരം നിലനില്‍ത്തിയതിന്റെ വിജയലഹരിയിലും.

ഈ സാഹചര്യത്തിലാണ്‌ ഇരുവര്‍ക്കുമെതിരെ ദാവൂദ്‌ ആക്രമണത്തിന്‌ പദ്ധതിയിടുന്നതെന്നാണ്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. മോഡിയ്‌ക്ക്‌ ഇപ്പോള്‍ത്തന്നെ ഏറ്റവും ഉര്‍ന്ന സെഡ്‌ പ്ലസ്‌ കാറ്റഗറി സുരക്ഷയാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലായ ഉദ്യോഗസ്ഥര്‍ യോഗം ചേരുകയും ഇരുവര്‍ക്കും കര്‍ശന സുരക്ഷാ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്‌.

മോഡിയുടെ സുരക്ഷ ഉറപ്പാക്കാന്‍ ഗുജറാത്ത്‌ സര്‍ക്കാറിനും കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. അമേരിക്ക ഗ്ലോബര്‍ ടെററിസ്‌റ്റായി പ്രഖ്യാപിച്ച അധോലോക നേതാവാണ്‌ ദാവൂദാ ഇബ്രാഹിം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X