ഗാന്ധിയെ വധിയ്ക്കാനുള്ള പദ്ധതി: നിഗൂഢത തുടരുന്നു
ലഖ്നൊ: ഗാന്ധി വധത്തിന് അറുപത് വര്‍ഷങ്ങള്‍ക്കു ശേഷവും ഇതുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ തുടരുന്നു.
നാഥുറാം ഗോഡ്‌സെയും നാരായണ്‍ ആപ്‌തെയുമാണ് ഗാന്ധിയെ വധത്തിനു പിന്നിലെ മുഖ്യ പ്രതികളെന്ന് തെളിഞ്ഞെങ്കിലും ഇവരിലാരാണ് ആദ്യം ഇതിനെക്കുറിച്ച് പദ്ധതിയിട്ടതെന്ന് കാര്യം ഇപ്പോഴും നിഗൂഢമാണ്.
പാകിസ്ഥാന് 55 കോടി രൂപ നല്‌കുന്നതുമായി ബന്ധപ്പെട്ട് ഗാന്ധി നിരാഹരത്തിനൊരുങ്ങുന്നുവെന്ന ടെലിപ്രിന്റര്‍ വാര്‍ത്തയാണ് ഗാന്ധി വധത്തിന് ഇവരെ പ്രേരിപ്പിച്ചിത്.
പൂനെയിലെ ഒരു പത്രമോഫീസിന് മുന്നില്‍ വച്ചായിരുന്നു ഇവര്‍ക്ക് ഈ വാര്‍ത്ത ലഭിച്ചത്. അവിടെ വച്ചു തന്നെ ഇവര്‍ ഗാന്ധിയെ വധിയ്‌ക്കുന്നതിന് തീരുമാനവും എടുത്തു.
രാഷ്ട്ര പിതാവിന്റെ അറുപതാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ മനോഹര്‍ മല്‍ഗോകറിന്റെ 'ദ മാന്‍ ഹു കില്‍ഡ് ഗാന്ധി' എന്ന ഗ്രന്ഥത്തിന്റെ പുതിയ പതിപ്പിലാണ് ഗാന്ധി വധവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളുള്ളത്.
1978 ലാണ് ഈ ഗ്രന്ഥത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. ഗ്രന്ഥത്തിന്റെ പുതിയ പതിപ്പില്‍ കേസുമായി ബന്ധപ്പെട്ട ഒട്ടേറെ അപൂര്‍വ്വ രേഖകള്‍ ചേര്‍ത്തിട്ടുണ്ട്.
ഗാന്ധിയെ വധിയ്‌ക്കുന്നതിനുള്ള ദൗത്യവുമായി ഗോഡ്‌സെയും ആപ്‌തെയും ബോംബെയില്‍ ദില്ലിയിലേക്ക് വന്ന വിമാന ടിക്കറ്റും ഇവര്‍ താമസിച്ച ഹോട്ടലിലെ ബില്ലിന്റെയുമെല്ലാം രേഖകള്‍ പുതിയ ഗ്രന്ഥത്തിലുണ്ട്.
ആറു പേരായിരുന്നു ഗാന്ധി വധവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടത്. ഇതില്‍ ഗോഡ്‌സെയെയും ആപ്‌തെയെയും തൂക്കിലേറ്റി. മറ്റുള്ളവര്‍ക്ക് ജയില്‍ ശിക്ഷയും ലഭിച്ചു. ജയില്‍ ശിക്ഷ ലഭിച്ച നാലു പേരും പുറം ലോകത്തോട് വെളിപ്പെടുത്താത്ത രഹസ്യങ്ങള്‍ തന്റെ പുസ്‌തകത്തിലുണ്ടെന്ന് മനോഹര്‍ 1978ല്‍ അവകാശപ്പെട്ടിരുന്നു.












Click it and Unblock the Notifications