• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഓഫീസ്‌ പ്രണയങ്ങള്‍; ബോര്‍ഡ്‌ റൂം മുതല്‍ ബെഡ്‌റൂം വരെ

  • By Staff

Romance in officeദില്ലി: ഇവര്‍ യുവത്വം തുളുമ്പുന്നവര്‍ ഊര്‍ജ്ജസ്വലതയുള്ളവര്‍ എത്രമണിക്കൂറുകള്‍ വേണമെങ്കിലും കുത്തിയിരുന്ന്‌ ജോലിചെയ്യാന്‍ കഴിയുന്നവര്‍. പറഞ്ഞുവരുന്നത്‌ ബഹുമുഖ കഴിവുകളുള്ള പുതിയ കോര്‍പ്പറേറ്റ തലമുറയെക്കുറിച്ച്‌.

കഴിവിന്റെ കാര്യത്തില്‍ ഒന്നിനൊന്ന്‌ മെച്ചമാണെങ്കിലും പലരും ഓഫീസുകളിലെ ഗോസിപ്പ്‌ കൂട്ടങ്ങളുടെ ഇരകളായിപ്പോകുന്നതെന്തുകൊണ്ടാണ്‌. വിവാഹം കഴിയ്‌ക്കാനും അല്ലാതെയുമായി പലരും എതിര്‍ ലിംഗങ്ങളിലുള്ളവരുമായി സൗഹൃദത്തിനപ്പുറമുള്ള ചങ്ങാത്തങ്ങള്‍ കൊണ്ടുനടക്കുകയും ചെയ്യുന്നു.

ചിലരെങ്കിലും ഇത്തരം ബന്ധങ്ങളുടെ രക്തസാക്ഷികളായി മാറുന്നു. ഈ പ്രവണത ഇന്ത്യയിലെ യുവതലമുറയില്‍ മുമ്പില്ലാത്ത വിധം വര്‍ധിക്കുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്‌. മുന്‍നിര സ്‌റ്റാഫിംഗ്‌ കമ്പനിയായ ടീംലീസ്‌ സെര്‍വീസസ്‌ നടത്തിയ റൊമാന്‍സ്‌ എറ്റ്‌ വര്‍ക്ക്‌പ്ലേസ്‌ എന്ന സര്‍വ്വേയിലാണ്‌ ഇക്കാര്യങ്ങള്‍ വെളിവായത്‌.

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പതിനാറു ശതമാനം പേരും സഹപ്രവര്‍ത്തകന്‍ അല്ലെങ്കില്‍ സഹപ്രവര്‍ത്തകയുമായി ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സൗഹൃദത്തിനപ്പുറമുള്ള ബന്ധം സൂക്ഷിക്കുന്നവരാണെന്നാണ്‌ വെളിപ്പെടുത്തിയത്‌. വിവാഹിതരാണെങ്കില്‍പ്പോലും ഇത്തരം ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ മിക്കവരും തെറ്റൊന്നും കാണുന്നുമില്ല.

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 44ശതമാനം പേരും ഇത്തരം പ്രണയബന്ധങ്ങല്‍ ജോലികളില്‍ പടിപടിയായുള്ള ഉയര്‍ച്ചയ്‌ക്കുവേണ്ടി ബുദ്ധിപൂര്‍വ്വം ഉപയോഗപ്പെടുത്തുന്നുണ്ട്‌. ബോഡ്‌റും മുതല്‍ ബെഡ്‌റൂം വരെയെത്തുന്ന ഇത്തരം ബന്ധങ്ങളില്‍ ആരും ആശങ്കപ്പെടുകയോ അസാധാരണത്വം കാണുകയോ ചെയ്യുന്നില്ല.

കമ്പനിയിലെ ഉന്നതസ്ഥാനത്തിരിക്കുന്നയാളുമായാണ്‌ പ്രണയമെങ്കില്‍ തീര്‍ച്ചയായും അത്‌ കരിയറില്‍ ഉയര്‍ച്ചയുണ്ടാക്കുന്നതിനും മോഹിപ്പിക്കുന്ന ശംബളം കിട്ടുന്നതിനുമായി ഉപയോഗപ്പെടുത്താമെന്നാണ്‌ മിക്കവരും കരുതുന്നത്‌. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 59 ശതമാനം പേരും പറയുന്നത്‌ സ്‌ത്രീകളാണ്‌ ഇത്തരം ബന്ധങ്ങള്‍ക്ക്‌ മുന്‍കയ്യെടുക്കുന്നതെന്നാണ്‌.

ദീര്‍ഘമായി നീണ്ടുപോകുന്ന ജോലി സമയവും ജോലിയുടെ സ്വഭാവവുമാണ്‌ മിക്കവരെയും ഇത്തരം ബന്ധങ്ങളില്‍ കൊണ്ടെത്തിയ്‌ക്കുന്നത്‌. 59 ശതമാനം പേര്‍ പറയുന്നത്‌ ജോലിചെയ്യാനുള്ള ക്ഷമതയെയും വേഗതയെയുമൊക്കെ ഇത്തരം ബന്ധങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്നാണ്‌.

ഓഫീസ്‌ മാനേജ്‌മെന്റും അധികാരികളും മിക്കപ്പോഴും ഇത്തരം ബന്ധങ്ങളില്‍ ഇടപെടാറില്ലെന്നതും ഇത്തരം പ്രണയികള്‍ക്ക്‌ ആശ്വാസമാകുന്നു. ഇന്ത്യയിലെ 500 മുന്‍നിര കമ്പനികളിലാണ്‌ സര്‍വ്വേ നടത്തിയത്‌.

ദില്ലി, മുംബൈ, ബാംഗ്ലൂര്‍, കൊല്‍ക്കത്ത, പുനെ, ചണ്ഡിഗഡ്‌, ഹൈദരാബാദ്‌ എന്നീ നഗരങ്ങളിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ചോദ്യാവലി നല്‍കിയാണ്‌ സര്‍വ്വേ നടത്തിയത്‌. ഇവയില്‍ ദില്ലിയിലാണ്‌ ഏറ്റവും കൂടുതല്‍ ഓഫീസ്‌ പ്രണയങ്ങളുള്ളത്‌, ഇവിടത്തെ ഉദ്യോഗസ്ഥരില്‍ 28 ശതമാനം പേരും ഇത്തരം ബന്ധങ്ങള്‍ സൂക്ഷിയ്‌ക്കുന്നവരാണ്‌.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more