Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോധാ അക്‌ബര്‍ ചരിത്ര വസ്‌തുതകളെ വളച്ചൊടിയ്‌ക്കുന്നു; രജപുത്രര്‍

ജയ്‌പൂര്‍: അശുതോഷ്‌ ഗൗരികറിന്റെ ഇതിഹാസ ചിത്രം ജോധാ അക്‌ബറിന്‌ രജപുത്ര സമൂഹത്തിന്റെ ഭീഷണി. ഫെബ്രുവരി 15ന്‌ റീലിസ്‌ ചെയ്യുന്ന ചിത്രം ബഹിഷ്‌ക്കരിയ്‌ക്കാന്‍ രജപുത്ര സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

ചിത്രത്തിനു വേണ്ടി ഗൗരികര്‍ ചരിത്ര വസ്‌തുതകളെ വളച്ചൊടിച്ചുവെന്നാണ്‌ രജപുത്ര സമൂഹത്തിന്റെ ആരോപണം. ഐശ്വര്യറായി അവതരിപ്പിയ്‌ക്കുന്ന ജോധാഭായിയെ മുഗള്‍ രാജാവ്‌ അക്‌ബറിന്റെ പത്‌നിയായി ചിത്രീകരിച്ചിരിയ്‌‌ക്കുന്നത്‌ ശരിയല്ലെന്നാണ്‌ രജപുത്ര സഭാ തലവന്‍ നരേന്ദ്ര സിങ്‌ രജവത്‌ പറയുന്നത്‌.

ജയ്‌പൂരിലെ രാജ ബര്‍മാലിന്റെ പുത്രിയായാണ്‌ ജോധാഭായിയെ ചിത്രത്തില്‍ അവതരിപ്പിച്ചിരിയ്‌ക്കുന്നത്‌. ജോധാഭായ്‌ മര്‍വാറിലെ ഉദയ്‌സിങിന്റെ പുത്രിയാണ്‌. മാത്രമല്ല, ജോധാഭായ്‌ വിവാഹം കഴിച്ചിരിയ്‌ക്കുന്നത്‌ അക്‌ബറിന്റെ മകനായ സലിം എന്ന ജഹാംഗീറിനെയാണ്‌. ഇവരുടെ മകനായിരുന്നു മുഗള്‍ രാജാവായിരുന്ന ഷാജഹാന്‍. ചിത്രത്തില്‍ അക്‌ബറിനെയാണ്‌ ജോധാഭായ്‌ വിവാഹം ചെയ്യുന്നത്‌.

ഈ ചരിത്ര വസ്‌തുതകളെ വളച്ചൊടിയ്‌ക്കുന്ന ചിത്രം രജപുത്ര സമൂഹത്തെ വേദനിപ്പിക്കുന്നുണ്ടെന്ന്‌ രജവത്‌ പറയുന്നു ഗൗരികറിന്റെ ചിത്രത്തിനെതിരെ കോടതിയില്‍ പോകുമെന്നും രജപുത്രര്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌.

അശുതോഷ്‌ ഗൗരിക്കര്‍ സ്വന്തമായി ചരിത്രം സൃഷ്ടിക്കുകയാണെന്ന്‌ രജപുത്രരുടെ സംഘടനയായ രജപുത്‌ കര്‍ണി സേനയും ആരോപിയ്‌ക്കുന്നത്‌. ചിത്രം പുറത്തിറങ്ങിയതിനു ശേഷം പ്രദര്‍ശനം തടയണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന്‌ കര്‍ണി സേനയുടെ നേതാവായ ലോകേന്ദ്ര സിങ്‌ കാല്‍വി പറഞ്ഞു.

ഐശ്വര്യയും ഹൃത്വിക്ക്‌ റോഷനും നായികാനായകന്മാരാകുന്ന ചിത്രത്തിനു വേണ്ടി സംവിധായകന്‍ ഗൗരികര്‍ ഒട്ടേറെ മുഗള്‍ ചരിത്രകാരന്മാരുമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിനു ശേഷവുമാണ്‌ പുതിയ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിട്ടുള്ളത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+