ഓക്‌സ്‌ഫോര്‍ഡുകാര്‍ ബന്ദിനെ അംഗീകരിച്ചു
ദില്ലി: കേരളീയര്‍ക്ക് നഷ്ടമായ ബന്ദ് ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടുവില്‍.
'അടച്ചിടല്‍' എന്ന അര്‍ത്ഥത്തില്‍ ഹിന്ദിയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന വാക്കായതിനാലാണ് ബന്ദ് ഇന്ത്യന്‍ ഇംഗ്ലീഷ് വാക്കുകളുടെ പട്ടികയില്‍ ചേര്‍ത്തത്.
ബുധനാഴ്‌ച ദില്ലിയില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് പുറത്തിറക്കിയ ഇംഗ്ലീഷ്-ഇംഗ്ലീഷ്-ഹിന്ദി നിഘണ്ടുവിലാണ് പുതുതായി ഈ വാക്ക് ചേര്‍ത്തത്.
ബന്ദിനെക്കൂടാതെ ഇന്ത്യക്കാര്‍ വ്യാപകമായി ഉപയോഗിക്കുന്ന വാക്കുകളായ രംഗോലി, ഗീ, ആശ്രമം, ചലാന്‍, ഹൗസിങ് സൊസൈറ്റി, പ്രഷര്‍ കുക്കര്‍ തുടങ്ങി വാക്കുകളും പുതിയ നിഘണ്ടുവില്‍സ്ഥാനം പിടിച്ചിട്ടുണ്ട്.












Click it and Unblock the Notifications