ലാവലിന്‍ അഴിമതിക്കേസ്: പിണറായിയെ ചോദ്യം ചെയ്യും
കൊച്ചി: എസ്‌എന്‍സി ലാവലിന്‍ അഴിമതിക്കേസ് അന്വേഷണത്തിന്റെ അവസാനഘട്ടത്തില്‍ മുന്‍ വൈദ്യുത മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയനെ സിബിഐ ചോദ്യം ചെയ്യും.
കേസുമായി ബന്ധപ്പെട്ട് സിബിഐ നൂറോളം സാക്ഷികളില്‍ നിന്നും തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. തെളിവെടുപ്പിന്റെ ഭാഗമായി കാനഡയില്‍ പോകുന്നതിനായി അന്വേഷണസംഘം കേന്ദ്രസര്‍ക്കാറിന്റെ അനുമതി തേടുന്നുണ്ട്. കേരളം, ചെന്നൈ, ദില്ലി, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇതുവരെ തെളിവെടുപ്പ് നടത്തിയത്.
ഇതുവരെ നടന്ന അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് മൂന്നാഴ്‌ചയ്‌ക്കുള്ളില്‍ സമര്‍പ്പിക്കണമെന്ന് സിബിഐയോട് ഹൈക്കോടതി ചൊവ്വാഴ്‌ച ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ക്രൈം എഡിറ്റര്‍ ടി.പി നന്ദകുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി നിര്‍ദ്ദേശം.
അന്വേഷണം പുരോഗമിക്കുകയാണെന്ന് സിബിഐ അഭിഭാഷകന്‍ എസ.് ശ്രീകുമാര്‍ കോടതിയെ അറിയിച്ചു. കേസില്‍ സിബിഐ കാര്യമായ അന്വേഷണം നടത്തുന്നില്ലെന്ന് ആക്ഷേപമുള്ളതായി കോടതി ചൂണ്ടിക്കാട്ടി. അപ്പോള്‍ അന്വേഷണം കാര്യക്ഷമമാണെന്ന് അഭിഭാഷകന്‍ മറുപടി നല്‍കിയപ്പോഴാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി പിണറായി വിജയന്‍ വൈദ്യുതമന്ത്രിയായിരുന്ന കാലത്ത് കാനഡയിലെ എസ്‌എന്‍സി ലാവവിന്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയിരുന്നു. ഇതില്‍ 340 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം.
വിജിലന്‍സ് അന്വേഷിച്ചിരുന്ന കേസ് സിബിഐയെ ഏല്‍പ്പിച്ചുകൊണ്ട് ഹൈക്കോടതിയാണ് 2007 ജനവരി 17ന് ഉത്തരവിട്ടത്. അന്വേഷണത്തിന്റെ ഭാഗമായി വൈദ്യുതി മന്ത്രിമാരായിരുന്ന ആര്യാടന്‍ മുഹമ്മദ്, കടവൂര്‍ ശിവദാസന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എന്നിവരില്‍ നിന്നും സിബിഐ നേരത്തേ തെളിവെടുപ്പ് നടത്തിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications