Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈബര്‍ സിറ്റി: വി.എസിന്‌ ശര്‍മ്മയുടെ പിന്തുണ

കൊച്ചി: സൈബര്‍ സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട്‌ താനുമായി ഒരു ഘട്ടത്തിലും ചര്‍ച്ചയോ ആശവയവിനിമയമോ നടന്നിട്ടില്ലെന്ന്‌ മന്ത്രി എസ്‌. ശര്‍മ്മ.

പദ്ധതിയുമായി ബന്ധപ്പെട്ട്‌ താന്‍ ആദ്യമായി അഭിപ്രായ പ്രകടനം നടത്തുന്നത്‌ അതിന്റെ ശിലയിടല്‍ ചടങ്ങിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശിലയിടല്‍ ചടങ്ങില്‍ പരസ്യമായിത്തന്നെ ഞാനെന്റെ അഭിപ്രായം പറഞ്ഞു. കമ്പനി ക്ഷണിച്ചതനുസരിച്ചാണ്‌ ചടങ്ങില്‍ പങ്കെടുത്തത്‌. പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന വിമര്‍ശനങ്ങള്‍ പരിശോധിക്കുമെന്ന്‌ മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. അപ്പോള്‍ ഏതെങ്കിലുമൊരു മന്ത്രി അഭിപ്രായപ്രകടനം നടത്തുന്നത്‌ അനൗചിത്യമാണ്‌- ശര്‍മ്മ പറഞ്ഞു.

ഇടപാടുരേഖകള്‍ പരിശോധിക്കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്‌ അധികാരമില്ല. രേഖകളില്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ നിയന്ത്രണം കൊണ്ടുവരാന്‍ 2002ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതാണ്‌. എന്നാല്‍ അത്‌ ഹൈക്കോടതി തള്ളി. ആധാരത്തില്‍ ഉള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ ഇപ്പോള്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്‌ അധികാരമില്ല.

ഇതുസംബന്ധിച്ച്‌ നിലവിലുള്ള കേന്ദ്രനിയമത്തിന്‌ എതിരാകാത്ത വിധത്തില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ കഴിയുന്ന തരത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്‌.

എച്ച്‌എംടിയില്‍ നിന്നു ഭൂമിവാങ്ങിയ ബ്ലൂസ്‌റ്റാര്‍ റിയാല്‍റ്റേഴ്‌സ്‌ എന്ന വ്യവസായസംരംഭം തുടങ്ങുന്നത്‌ സംബന്ധിച്ച്‌ നടത്തിയ ചര്‍ച്ചകളിലൊന്നും ഞാന്‍ പങ്കെടുത്തിട്ടില്ല. ഭൂമി ഇടപാടു സംബന്ധിച്ച്‌ അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനോട്‌ പൂര്‍ണ്ണമായും യോജിക്കുന്നു.- അദ്ദേഹം പറഞ്ഞു.

എറണാകുളം ജില്ലയില്‍ വി.എസ്‌ പക്ഷം നയിക്കുന്ന സിപിഎം ജില്ലാകമ്മറ്റി സൈബര്‍ പദ്ധതിയ്‌ക്കനുകൂലമാണെന്ന പ്രചാരണത്തിനിടെയാണ്‌ ശര്‍മ്മ തന്റെ നിലപാട്‌ വ്യക്തമാക്കിയിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+