തുണിയില്ലാതെ പറക്കാന്‍ വിമാനം
ഫ്രാങ്ക്ഫര്‍ട്ട്: ഉടുതുണിയില്ലാതെ ആകാശത്ത് പറന്ന് നടക്കുക.... അങ്ങനെയൊരു അവസ്ഥയെക്കുറിച്ച് ചിന്തിച്ചുനോക്കിയിട്ടുണ്ടോ?
ജര്‍മ്മനിക്കാര്‍ ഇതിനെക്കുറിച്ച് ചിന്തിയ്‌ക്കുകമാത്രമല്ല അത് യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യുന്നു. ജര്‍മനിയിലെ ഒരു ട്രാവല്‍ കമ്പനിയാണ് ഇത്തരത്തില്‍ തീര്‍ത്തും പ്രകൃതിദത്തമായി പറന്ന് അവധി ആസ്വദിക്കുകയെന്ന എന്ന ആശയം മുന്നോട്ടുവച്ചത്.
ഇതിനായി പ്രത്യേക വിമാനങ്ങള്‍ തയ്യാറായിക്കഴിഞ്ഞതായി ട്രാവല്‍ കമ്പനിയായ ഓസ്സിഉര്‍ലോബ് അറിയിച്ചു. വര്‍ഷത്തില്‍ ഒരാഴ്‌ച പ്രകൃതിദത്തമായ രീതിയില്‍ ആഘോഷിക്കുന്ന ഒരു രീതിയ്‌ക്ക് പഴയ കിഴക്കന്‍ ജര്‍മ്മനിയില്‍ വന്‍ ജനപ്രീതിയുണ്ടായിരുന്നു.
മേഘങ്ങള്‍ക്കിടയില്‍പ്പോലും സ്വാതന്ത്ര്യം നല്‍കിക്കൊണ്ടുള്ള ഈ നഗ്നമായ പറക്കലിലൂടെ ലക്ഷ്യമിടുന്നതും ഈ വ്യത്യസ്ഥതയാണ്. ജര്‍മ്മന്‍ ഭാഷയില്‍ ഓസ്സിസ് എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന കിഴക്കന്‍ ജര്‍മ്മനിക്കാരെ ലക്ഷ്യം വച്ചുതന്നെയാണത്രേ ഇത്തരത്തിലൊരു വിമാനയാത്ര തയ്യാറാക്കിയിരിക്കുന്നത്.
ജൂലൈ 5നാണ് ഇതില്‍ ആദ്യത്തെ വിമാനം യാത്ര ചെയ്യുന്നത്. തെക്കുകിഴക്കന്‍ ജര്‍മ്മനിയിലെ എര്‍ഫേര്‍ട്, ഉസിഡമിലെ ബാല്‍ടിക് സി ഐലന്റ് എന്നിവയ്‌ക്കിടയ്‌ക്കാണ് ആദ്യയാത്ര.
അമ്പത് സീറ്റുകളുള്ള വിമാനത്തില്‍ യാത്രചെയ്യാന്‍ 26,149.77 രൂപയാണ് ടിക്കറ്റ് വില. വിമാനത്തിനുള്ളില്‍ കയറിക്കഴിഞ്ഞുമാത്രമേ യാത്രക്കാരെ തുണിയൂരാന്‍ അനുവദിക്കുകയുള്ളു. പൈലറ്റും മറ്റു ജോലിക്കാരും വസ്‌ത്രം ധരിച്ചായിരിക്കും യാത്രയ്‌ക്കെത്തുന്നത്.
'ഫ്രീ ബോഡി കള്‍ച്ചര്‍' എന്നത് ജര്‍മ്മനിയിലെ ഒരു പ്രത്യേക സംസ്‌കാരമായിരുന്നു. എന്നാല്‍ നാസിസം അത് നിരോധിച്ചിരുന്നു. പിന്നീട് രണ്ടാം ലോകയുദ്ധത്തിന്‌ശേഷം ഇത് വീണ്ടും സജീവമായി, പ്രത്യേകിച്ചും കിഴക്കന്‍ ജര്‍മ്മനിയില്‍. ഇവിടെ ഇങ്ങനെ വസ്‌ത്രമില്ലാതെ പോകാവന്ന റസ്‌റ്റോറന്റുകളും ഹോട്ടലുകളുമുണ്ട്.












Click it and Unblock the Notifications