വിമാനയാത്രാ വിവാദം; കൂടുതല്‍ സമയം വേണമെന്ന് പൊലീസ്
ചെന്നൈ: മുന്‍മന്ത്രി പി.ജെ ജോസഫിനെതിരെയുള്ള വിമാനയാത്രാ വിവാദക്കേസില്‍ അന്വേഷണം പുര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ ചെന്നൈ പൊലീസ് മൂന്നുമാസം കൂടി ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ ലഭിക്കാനുണ്ടെന്നും അതുകൊണ്ട് കുറ്റപത്രം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നുമാണ് പൊലീസിന്റെ ആവശ്യം.
ചെന്നൈ എയര്‍പോര്‍ട്ട് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കുപ്പസ്വാമിയാണ് ഇതുകാണിച്ച് ചെന്നൈ ഹോക്കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
ചെന്നൈ-കൊച്ചി കിംഗ്‌ഫിഷര്‍ വിമാനത്തില്‍ യാത്രചെയ്യുമ്പോള്‍ ജോസഫ് മോശമായി പെരുമാറിയെന്നും ശരീരത്തില്‍ സ്‌പര്‍ശിച്ചെന്നും ആരോപിച്ച് ചെന്നൈ സ്വദേശിയായ ലക്ഷ്‌മി ഗോപകുമാറാണ് പരാതി നല്‍കിയത്.
ഈ സംഭവം വിവാദമായതിനെത്തുടര്‍ന്നാണ് ജോസഫ് പൊതുമരാമത്ത് മന്ത്രിസ്ഥാനം രാജിവെച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications