കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേബിള്‍ മുറിഞ്ഞു: ഇന്റര്‍നെറ്റ് ബന്ധം തകര്‍ന്നു

  • By Staff
Google Oneindia Malayalam News

Optical Fiber cableമുബൈ: ഇന്ത്യയുള്‍പ്പടെയുള്ള മധ്യേഷ്യന്‍ രാജ്യങ്ങളിലെ ഇന്റര്‍നെറ്റ്‌ കേബിള്‍ ശൃംഖല തകരാറില്‍.ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന കടലിനടിയിലൂടെയുള്ള രാജ്യാന്തര കേബിള്‍ ശൃംഖല മുറിഞ്ഞതാണ് ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ തടസപ്പെടാനുള്ള കാരണം.

ലോകത്തിലെ ഏറ്റവും നീളമേറിയ കേബിള്‍ ശൃംഖലയായ‌ സി-മി-വി കേബിളിനാണ് (സൗത്ത് ഈസ്റ്റ് എഷ്യ-മിഡില്‍-വെസ്റ്റ് യൂറോപ്പ് കേബിള്‍) തകരാര്‍ സംഭവിച്ചിട്ടുള്ളത്‌. മെഡിറ്റിനേറിയന്‍ കടലിനടിയില്‍ കൂടി കടന്നു പോകുന്ന ഈ കേബിള്‍ ശൃംഖലയ്‌ക്ക്‌ 24500 മൈല്‍ നീളമുണ്ട്‌.

ഈജിപ്തിലെ അലക്സ്രാന്‍ട്രിയ തുറമുഖത്തിനടുത്ത് ഒരു ഇന്ത്യന്‍ കപ്പല്‍ കേബിളിനു മുകളില്‍ നങ്കൂരമിട്ടതാണ് കേബിള്‍ മുറിയാനിടയാക്കിയത്.

ബുധനാഴ്‌ചയുണ്ടായ തകരാറുകളെ തുടര്‍ന്ന്‌ ഈജിപ്‌തിലെ 70% ഇന്റര്‍നെറ്റ്‌ സംവിധാനങ്ങളും നിശ്ചലമായിരിക്കുകയാണെന്ന്‌ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. സാങ്കേതിക തകരാറുകള്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ്‌ സേവനങ്ങളെയും ബാധിച്ചുവെന്ന്‌ അധികൃതര്‍ മുംബൈയില്‍ പറഞ്ഞു.

ഇന്ത്യയിലെ ബാന്‍‍‍ഡ് വിഡ്ത്തിന്റെ 50% മുതല്‍ 60% വരെ കുറവു വന്നതായി ഇന്റര്‍നെറ്റ്‌ സര്‍വീസ്‌ പ്രോവൈഡേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ രാജേഷ്‌ ചാരിയ അറിയിച്ചു.

ഇന്റര്‍നെറ്റ്‌ സേവനം തടസപ്പെടുന്നത്‌ രാജ്യത്തെ ഐടി വ്യവസായത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. പുറം ജോലിക്കരാറുകള്‍ എടുത്തിട്ടുള്ള ഐടി കന്പനികളെയാണ് ഇത് സാരമായി ബാധിയ്ക്കുക.

കേബിളിലുണ്ടായ തകരാറുകള്‍ ഏറെക്കുറെ പരിഹരിച്ചിട്ടുണ്ടെങ്കിലും സേവനം പൂര്‍വസ്ഥിതിയിലാകാന്‍ രണ്ടാഴ്‌ചയെങ്കിലും വേണ്ടി വരുമെന്നാണ്‌ കരുതപ്പെടുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X